Campaign | ആവേശം പകർന്നു എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക യാത്ര സമാപിച്ചു

● പൂച്ചക്കാട്ടിൽ സോളാർ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം. കെമുഹമ്മദ് ആതവനാട് മുഖ്യ പ്രഭാഷണം നടത്തി.
● മേല്പറമ്പിൽ എസ്‌കെഎസ്എസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ തുരുത്തി ഉദ്ഘാടനം ചെയ്തു.
● ചേരൂറിൽ സിദ്ധീഖ് നദ്‌വി ചേരൂർ ഉദ്ഘാടനം ചെയ്തു.
● ആലമ്പാടിയിൽ സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുസ്സലാം ദാരിമി ആലം പാടി ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) ജനുവരി 26 ന് പടന്നയിൽ സംഘടിപ്പിക്കുന്ന എസ്‌കെഎസ്എസ്എഫ് മനുഷ്യജാലികയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിജയകരമായി സമാപിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര നായകനായ വടക്കൻ മേഖലയും, ജില്ല പ്രസിഡന്റ് സുബൈർ ഖാസിമി പടന്ന നായകനായ മധ്യ മേഖലയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി നായകനായ തെക്കൻ മേഖല ജാഥയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി പ്രവർത്തകർക്ക് ആവേശം പകർന്നു.
പൂച്ചക്കാട്ടിൽ സോളാർ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം. കെമുഹമ്മദ് ആതവനാട് മുഖ്യ പ്രഭാഷണം നടത്തി. മേല്പറമ്പിൽ എസ്‌കെഎസ്എസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ തുരുത്തി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തി. ചേരൂറിൽ സിദ്ധീഖ് നദ്‌വി ചേരൂർ ഉദ്ഘാടനം ചെയ്തു. ആലമ്പാടിയിൽ സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുസ്സലാം ദാരിമി ആലം പാടി ഉദ്ഘാടനം ചെയ്തു.
അടൂറിൽ വാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ ടി എ ഉദ്ഘാടനം ചെയ്തു. ആമിർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. പള്ളപ്പാടിയിൽ ഖലീൽ ദാരിമി ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി അബൂലബീബ് ഹിമമി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉസാം മാസ്റ്റർ പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. മദക്കം ഇബ്രാഹിം മുഖ്യാതിഥിയായി.
നീർച്ചാലിൽ ശരീഫ് കാർഗിൽ ഉദ്ഘാടനം ചെയ്തു. താജുദ്ധീൻ ഫൈസി ദേലമ്പാടി പ്രഭാഷണം നടത്തി. കബീർ അസ്ഹരി മുഖ്യാതിഥിയായ നെല്ലിക്കട്ടയിൽ മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി സുഹൈൽ റഹ്മാനി അധ്യക്ഷനായി. ഫാറൂഖ് ദാരിമി കൊല്ലംബാടി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, എല്ലാ മുശാവറാംഗം, ജില്ലാ മുശാവറ അംഗം ഹംസത്തു സഅദി ബോവിക്കാനം തുടങ്ങിയവർ പ്രസംഗിച്ചു.
മാണിക്കോത്ത് നിന്ന് ആരംഭിച്ച തെക്കൻ മേഖലാജാഥ എസ് വൈ എസ് ജില്ലാ ട്രഷറർ മുബാറക്ക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ദാരിമി പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. അസീസ് ബാഖവി, അജ്മൽ ഫൈസി, ഹബീബ് ഫൈസി, സുലൈമാൻ നെല്ലിക്കട്ട, അബ്ദുൽ ഖാദർ യമാനി, അലി റിസ്വാൻ ദാരിമി, ഹുദൈഫ് മൗലവി, ഇർഷാദ് അസ്ഹരി, പെരുമ്പട്ട യിൽ പി.സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യൂനുസ് ഫൈസി കാക്കടവ്, ഹാഫിള് റാഷിദ് ഫൈസി, ശിഹാബ് ഫൈസി, ഹാരിസ് ദാരിമി അരിയിങ്കല്ല്, റഫീഖ് മൗലവി, യൂസഫ് മാസ്റ്റർ ആമത്തല, ഹഖീം ഹസനി, മുസ്ഥഫ മൗലവി പ്രസംഗിച്ചു.
തുരുത്തിയിൽ ടി.സി എ റഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. സ്വാദിഖലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അൻവർ സനൂസി, ലത്വീഫ് തൈക്കടപ്പുറം, യാസർ റഹ്മാനി ആശംസ നേർന്നു. തൃക്കരിപ്പൂർ മാവിലാടത്ത് അസ്ലം പടന്ന ഉദ്ഘാടനം ചെയ്തു. സഈദ് മാസ്റ്റർ വലിയ പറമ്പ് മുഖ്യപ്രഭാഷണം നടത്തി, സുബൈർ ദാരിമി പടന്ന, ഹാഷിം യു.കെ ഓരിമുക്ക്, നാസർ മാവിലാടം, മുഹമ്മദലി മാവിലാടം സംസാരിച്ചു.
തൃക്കരിപ്പൂരിൽ സി.കെ.കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. ഖലീലുർറഹ്മാൻ കാശിഫി മുഖ്യപ്രഭാഷണം നടത്തി. താജുദ്ധീൻ ദാരിമി പടന്ന, മുഹമ്മദലി തൃക്കരിപ്പൂർ, ഉസ്മാൻ ഫൈസി പ്രസംഗിച്ചു.
#SKSSF #HumanChain #Kasaragod #Campaign #RashtraRaksha #SKSSFActivism