SKSSF Foundation | എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം: കാസർകോട്ട് വിപുലമായ ആഘോഷം

● യൂണിറ്റ്, മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം
● പതാക ഉയർത്തൽ, മധുരവിതരണം എന്നിവ നടന്നു
● സ്ഥാപക ദിന സന്ദേശം കൈമാറി
● നിരവധി ആളുകൾ പരിപാടികളിൽ പങ്കെടുത്തു
കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ (SKSSF) സ്ഥാപക ദിനം കാസർകോട്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, മധുരവിതരണം, സ്ഥാപക ദിന സന്ദേശം കൈമാറൽ എന്നിവ നടന്നു. ജില്ലയിലെ 12 മേഖല കമ്മിറ്റികളും മേഖല തലത്തിൽ തലമുറ സംഗമവും അറബിക് കോളേജിൽ പതാക ഉയർത്തിയും സ്ഥാപക ദിനം ആചരിച്ചു.
കാസർകോട് മേഖല തല സ്ഥാപക ദിനാചരണം പറപ്പാടി ജാമിഅ ജൂനിയർ കോളേജിൽ നടന്നു. എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര പതാക ഉയർത്തി. ജുനൈദ് ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ഹനീഫ് അസ്‌നവി അധ്യക്ഷനായി. മേഖല ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് കാസർകോട് മേഖല പ്രസിഡൻ്റ് ഹമീദ് ഹാജി പറപ്പാടി ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി, അഷ്‌റഫ് റഹ്മാനി, സവാദ് ഫൈസി ഇർഫാനി, ജുനൈദ് ഫൈസി എന്നിവർ സംസാരിച്ചു.
ഹനീഫ് ഹാജി കമ്പാർ, റഫീഖ് ഹാജി കോട്ടക്കുന്ന്, ജുനൈദ് ഇർഫാനി, റഫീഖ് കോട്ടക്കുന്ന്, അബ്ദുൽ ഖാദർ കമ്പാർ, റാഷിദ് കമ്പാർ, ജുനൈദ് കമ്പാർ, ഫാസിൽ കമ്പാർ, സഹൽ കമ്പാർ, അക്ബർ കമ്പാർ തുടങ്ങിയവർ പങ്കെടുത്തു. മേഖല ട്രഷറർ അജാസ് കുന്നിൽ നന്ദി പറഞ്ഞു.
ബെദിര ശാഖാ പരിപാടി ശാഖാ ജംഗ്ഷനിൽ നടന്നു. അണ മദ്രസ മാനേജ്‌മെൻ്റ് അണങ്കൂർ ജനറൽ സെക്രട്ടറി സിദ്ധീഖ് എൻ.എം നിർവ്വഹിച്ചു. മേൽപറമ്പിൽ പ്രമുഖ പ്രഭാഷകൻ അഷ്റഫ് റഹ്മാനി ചൗക്കി പതാക ഉയർത്തി. നെല്ലിക്കുന്ന് ശാഖയിൽ ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര പതാക ഉയർത്തി. മേഖലാ വൈസ് പ്രസിഡണ്ട് അസി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. നോർത്ത് ചിത്താരിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് യൂനുസ് ഫൈസി കാക്കടവ് പതാക ഉയർത്തി. കൊല്ലമ്പാടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റം ഫാറൂഖ് ദാരിമി കൊല്ലംപാടി പതാക ഉയർത്തി. നീലേശ്വരം തൈക്കടപ്പുറത്ത് അലി അക്ബർ ബാക്കവി പതാക ഉയർത്തി. ആമത്തലയിൽ റെയിഞ്ച് പ്രസിഡണ്ട് മജീദ് മുസ്ലിയാർ പതാക ഉയർത്തി. കോട്ടക്കുന്നിൽ ജില്ലാ സെക്രട്ടറി റാഷിദ് ഫൈസി പതാക ഉയർത്തി. കോപ്പയിൽ അബൂബക്കർ ഹാജി പതാക ഉയർത്തി. മേഖലാ ട്രഷറർ കാദർ കോപ്പ സംബന്ധിച്ചു.
കൂടാതെ ജില്ലയിലെ പല ശാഖകളിലും സമസ്തയുടെയും പോഷക അനുബന്ധ സംഘടനയുടെ നേതാക്കൾ, മഹല്ല് ഭാരവാഹികൾ എന്നിവർ പതാക ഉയർത്തുകയും സ്ഥാപക ദിന സന്ദേശം കൈമാറുകയും ചെയ്തു.ത്തിരിക്കുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
SKSSF Foundation Day celebrated grandly in Kasaragod with flag hoisting, speeches, and the distribution of messages by several units across 12 areas.
#SKSSF, #Kasaragod, #FoundationDay, #CommunityCelebration, #KasaragodEvents, #SKSSF2025