എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന് പതാക ഉയര്‍ന്നു
May 17, 2013, 18:40 IST
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയാത്തിനു പതാക ഉയര്‍ന്നു. വെളളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.എ. ഖാസിം മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സയ്യിദ് ഹാദി തങ്ങള്‍, റഷീദ് ബെളിഞ്ചം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സുബൈര്‍ നിസാമി, ഹമീദ് ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സലാം ഫൈസി പേരാല്‍, മൂസ നിസാമി നാട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടി വൈകുന്നേരം ആറ് മണിക്ക് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ടി.പി. അലി ഫൈസി, സി.കെ.കെ. മാണിയൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സംബന്ധിക്കും.
ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെ ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ നിന്നുള്ള ആയിരത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍ എട്ട് വേദികളില്‍ നൂറോളം ഇനങ്ങളിലായി മാറ്റുരയ്ക്കും. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ്സഗീര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എസ്.വൈ.എസ്. ജില്ലാ ട്രഷറര്‍ മോട്രോ മുഹമ്മദ് ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, ഖത്തര്‍ ഇബ്രാഹീം ഹാജി റണ്ണേര്‍സ്അപ്പും വിതരണം ചെയ്യും. ലത്തീഫ് ഹാജി ഉപ്പള ഗേറ്റ്, യു.കെ. യൂസുഫ്, മുഹമ്മദ് അറബി ഹാജി എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കെ. മൊയ്തീന്‍ കുട്ടി ഹാജി, കോഹിനൂര്‍ മൂസ ഹാജി, മീപ്പിരി ശാഫി ഹാജി, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ എന്നിവര്‍ സര്‍ഗ പ്രതിഭാ പട്ടവും, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി സമ്മാന ദാനവും ഒമാന്‍ മുഹമ്മദ് ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കും.

Keywords: SKSSF, Sargalayam, Start, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News