സഖാഫീസ് സമ്മേളനം സ്വാഗതസംഘ കണ്‍വെന്‍ഷന്‍ ശനിയാഴ്ച
Mar 29, 2012, 22:17 IST

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന് വ്യാഴാഴ്ച കാസര്‍കോട് ടൌണില്‍ നടത്തുന്ന സഖാഫീസ് സമ്മേളനത്തിന്റെ വിജയത്തിന് സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച 2.30ന് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും. മുഴുവന്‍ സംഘടനബന്ധുക്കളും കണ്‍വെന്‍ഷനില്‍ സംബന്ധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.ഏപ്രില്‍ 12ന് നടക്കുന്ന പരിപാടിയില്‍ അടുത്തകലങ്ങളിലായി സമസ്തയിലേക്ക് കടന്നുവന്ന സഖാഫികള്‍, ബാഖവികള്‍, സഅദികള്‍, മറ്റുനേതാക്കള്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി മേഖല-ക്ളസ്റര്‍-ശാഖ തലങ്ങളില്‍ കണ്‍വെന്‍ഷനുകളും വാഹനപ്രചരണജാഥയും ശാഖാപര്യടനവും സംഘടിപ്പിക്കാന്‍ ജില്ലാനേതാക്കള്‍ ആഹ്വാനം ചെയ്തു.
Keywords: SKSSF, Convention, kasaragod