city-gold-ad-for-blogger

എസ് കെ എസ് എസ് എഫ് സര്‍ഗലയം: സര്‍ഗപ്രതിഭ തെളിയിച്ച് സഹോദരങ്ങള്‍

ബദിയടുക്ക: (www.kasargodvartha.com 27/04/2015) ബദിയടുക്ക മേഖല സംഘടിപ്പിച്ച എസ് കെ എസ് എസ് എഫ് സര്‍ഗലയത്തില്‍ സര്‍ഗപ്രതിഭയറിയിച്ച് സഹോദരങ്ങള്‍. അഹ്മദ് തന്‍സീഫ്, സര്‍ഫ്രാസ്, ശിബിന്‍ മഹ്‌റൂഫ് എന്നീ സഹോദരങ്ങളാണ് ശ്രദ്ധേയരായി മാറിയത്. ബാറഡുക്കയിലെ ഹനീഫ-സുബൈദ ദമ്പതികളുടെ മക്കളാണ് ഇവര്‍.

ബാറഡുക്ക ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ തന്‍സീഫ് സീനിയര്‍ വിഭാഗം പടപ്പാട്ട്, അറബിഗാനം എന്നീ മത്സരങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കലാപ്രതിഭാ പട്ടവും കരസ്ഥമാക്കി.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സര്‍ഫാസ് ജൂനിയര്‍ വിഭാഗം ഹിഫ്‌ള് മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ് പഠിതാവായ ശിബിന്‍ മഹ്‌റൂഫ് ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനവും സബ്ജൂനിയര്‍ വിഭാഗം കലാപ്രതിഭാ പട്ടവും നേടി. വിദ്യാര്‍ത്ഥികളെ എസ് കെ എസ് എസ് എഫ് ബാറഡുക്ക ശാഖയും ജമാഅത്ത് കമ്മിറ്റിയും അഭിനന്ദിച്ചു.
എസ് കെ എസ് എസ് എഫ് സര്‍ഗലയം: സര്‍ഗപ്രതിഭ തെളിയിച്ച് സഹോദരങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia