ബദിയടുക്കയില്‍ സമസ്ത ശരീഅത്ത് സംരക്ഷണ റാലിക്ക് പതാക ഉയര്‍ന്നു
Nov 26, 2016, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 26/11/2016) ഇന്ത്യാ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബദിയടുക്ക റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും ശനിയാഴ്ച വൈകുന്നേരം 3.30 ന് ബദിയടുക്കയില്‍ നടക്കും. റാലി അസര്‍ നിസ്‌കാരാനന്തരം ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പോലീസ്് സ്‌റ്റേഷന്റെ സമീപത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍, എം എല്‍ എമാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. പൊതുപരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ട്രഷറര്‍ അഷ്‌റഫ് പള്ളിക്കണ്ടം പതാക ഉയര്‍ത്തി. റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, റസാഖ് അര്‍ഷദി കുമ്പടാജ, ഹുസൈന്‍ ഹാജി ബേര്‍ക്ക, അബു ഫിദ മുഹമ്മദ് അന്‍സാരി, കെ എസ് അബ്ദുല്‍ റസാഖ് ദാരിമി, ശബീര്‍ ദാരിമി നെല്ലിക്കട്ട, അഷ്‌റഫ് മിസ്ബാഹി ചിത്താരി, അബ്ദുര്‍ റഹ് മാന്‍ അന്നടുക്ക, എരിയപ്പാടി മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ശാഫി പള്ളത്തടുക്ക, കുഞ്ഞാലി ഏരം, മൂസ മൗലവി ഉബ്രങ്കള, സ്വാലിഹ് ഫൈസി ചെര്‍ക്കള, ആദം ദാരിമി നാരമ്പാടി, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, കെ കെ അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, അബ്ദുല്‍ ഖാദര്‍ ബാറടുക്ക, ലത്തീഫ് കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Badiyadukka, madrasa, Rally, Conference, Management, Uniform Civil Code, Samastha, District President, Inauguration.