ബാര്‍ വിഷയത്തില്‍ യുഡിഎഫ് തീരുമാനം സ്വാഗതാര്‍ഹം: എസ്‌കെഎസ്എസ്എഫ്
Aug 22, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2014) അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹവും ജനഹിതത്തിനുള്ള അംഗീകാരവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പറഞ്ഞു.
കൃത്യമായ കര്‍മപദ്ധതി മദ്യവിരുദ്ധ പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യണം. 10 വര്‍ഷംകൊണ്ട് മദ്യനിരോധം നടപ്പാക്കാന്‍ ഊര്‍ജിതശ്രമം ഉണ്ടാകണം. ജനപക്ഷത്തുനിന്നുള്ള ഈ തീരുമാനം എടുക്കുന്നതിന് നേതൃത്വം നല്‍കിയ കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരനെയും പിന്തുണയേകിയ യു.ഡി.എഫിലെ ഘടകകക്ഷികളെയും അഭിനന്ദിച്ചു.

Keywords : SKSSF, Kasaragod, Kerala, Government, Bar Issue, Chief Minister, Oommen Chandy, KPCC President, VM Sudheeran.