city-gold-ad-for-blogger

ജുമുഅയുടെ സമയത്തുള്ള സി.ബി.എസ്.ഇ പരീക്ഷ മാറ്റണം: എസ്.കെ.എസ്.എസ്.എഫ്

ജുമുഅയുടെ സമയത്തുള്ള സി.ബി.എസ്.ഇ പരീക്ഷ മാറ്റണം: എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട്: ചെന്നൈ റീജിയന്റെ കീഴിലുള്ള സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ഈ വര്‍ഷവും ജുമുഅ സമയത്ത് നടത്താനുള്ള അധികൃതരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇത് തുടര്‍ന്നാല്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് അടക്കമുള്ളപ്രക്ഷോഭ പരിപാടികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്.നേതൃത്വം നല്‍കുമെന്ന് ജില്ല പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതേ രീതിയില്‍ കഴിഞ്ഞ വര്‍ഷവും പരീക്ഷ നടത്തിയത് ഏറെ വിവാദമാവുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന അധികൃതരുടെ ഉറപ്പ് ഇക്കൂറിയും ലഘിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ആയിരകണക്കിന് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കാരണം ചുരുങ്ങിയത് അഞ്ച് വെള്ളിയാഴ്ച്ചയെങ്കിലും ജുമുഅ നഷ്ടമാകും.

മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രല്‍ 17 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക 1.30 വരെയാണ് പരീക്ഷ. മാര്‍ച്ച് ഒന്ന്, എട്ട്, 15, 22, ഏപ്രല്‍ 12, തിയതികളായ വെള്ളിയാഴ്ച്ചകളില്‍ നടക്കുന്ന പരീക്ഷകളില്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥികളെയും പരീക്ഷാചുമതലക്ക് നിയോഗിക്കപ്പെട്ട അധ്യാപകരെയും ബാധിക്കുന്നതാണ് പരീക്ഷാസമയക്രമം. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേതനം നല്‍കുമെന്ന് പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.

Keywords: CBSE, Exam, Date, Change, Want, SKSSF, Protest, Chennai region, Kasaragod, Kerala, Jumuah, Missing, Malayalam news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia