city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SKSSF | എസ്കെഎസ്എസ്എഫ് ആദർശ കാമ്പയിൻ സംസ്ഥാന സമാപന സമ്മേളനം വെള്ളിയാഴ്ച ഉപ്പള മണ്ണംകുഴിയിൽ

SKSSF Adarsha Campaign State Conclusion Conference on Friday in Uppala Mannamkuzhi
KasargodVartha Photo

● സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും
● ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അഷ്റഫി എന്നിവർ പ്രഭാഷണം നടത്തും
● സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാരും സംബന്ധിക്കും 

കാസർകോട്: (KasargodVartha) എസ്കെഎസ്എസ്എഫ് 'ആദർശം അമാനത്താണ്' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായുള്ള സംസ്ഥാന സമാപന സമ്മേളനം ഫെബ്രുവരി 28ന് (വെള്ളി) വൈകുന്നേരം നാല് മണിക്ക് ഉപ്പള മണ്ണംകുഴിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കാലാകാലങ്ങളായി അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളിൽ അഹ്ലുസ്സുന്നത്തിന്റെ ആശയാദർശങ്ങളെ ചോദ്യം ചെയ്യുകയും പുതിയ ആശയങ്ങൾ നൽകി പുതിയ തലമുറയെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

മതമൗലികത ചമയുന്നവരെയും പുത്തനാശയങ്ങൾ പ്രചരിപ്പിക്കുന്നവരെയും ശക്തമായി എതിർത്തും അവരുടെ കുത്സിത നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നിന്നും തന്നെയാണ് മുസ്ലിം പണ്ഡിതരുടെ ആധികാരിക കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എക്കാലവും അതിന്റെ ദൗത്യം നിർവഹിച്ചിരുന്നത്. മതതീവ്രവാദത്തെയോ തീവ്രമായ മതമൗലികതയെയോ പ്രചരിപ്പിച്ചുള്ള ഒരു നീക്കം സമസ്തയ്ക്ക് അന്യമാണ്. 

അതുകൊണ്ട് തന്നെ സമുദായം ഏതു രീതിയിലും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ സമസ്തയും അതിന്റെ പോഷക ഘടകങ്ങളും ശക്തമായി നിലകൊണ്ടിട്ടുണ്ട്. ഇവിടെ മതാചാരങ്ങളെയും അതിന്റെ ആശയങ്ങളെയും വികലമാക്കി പരിശുദ്ധ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ. സമസ്തക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചു വിടുന്നവർക്ക് കനത്ത മറുപടിയായി ആദർശ സമ്മേളനം മാറുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു. 

രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതു സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം സംസ്ഥാന വർക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അഷ്റഫി കക്കുപ്പടി എന്നിവർ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ തുടങ്ങിയ സമസ്തയുടെയും പോഷക അനുബന്ധ സംഘടനയുടെയും സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സ്വാഗത സംഘം ചെയർമാൻ എ എച്ച് അബ്ദുൽ അസീസ് ഹാജി മണ്ണംകുഴി, ജനറൽ കൺവീനർ കബീർ ഫൈസി പെരിങ്കടി, ട്രഷറർ അബ്ദുൽ ജബ്ബാർ പള്ളം, വർക്കിംഗ് ചെയർമാൻ ഷക്കീൽ അസ്ഹരി കൊക്കച്ചാൽ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

The SKSSF Adarsha Campaign State Conclusion Conference will be held on Friday, February 28th, at 4 PM in Uppala Mannamkuzhi. The conference is being organized to counter attempts to mislead the new generation with new ideas that question the ideals of Ahlussunnah Wal Jama'ah.

#SKSSF, #AdarshaCampaign, #Uppala, #Conference, #Samastha, #Islam

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia