Alert | കാസർകോട്ട് ചൊവ്വാഴ്ച 6 ഇടങ്ങളിൽ സൈറൺ മുഴങ്ങും; ആശങ്ക വേണ്ട!

● കവചം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച
● മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
● 'കവചം' പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെതാണ്.
കാസർകോട്: (KasargodVartha) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) പുതിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (ജനുവരി 21) വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ഈ ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ സൈറൺ മുഴങ്ങും. ഇത് സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായതിനാൽ പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
കാസർകോട് ജില്ലയിൽ ജി.എസ്.ബി.എസ് കുമ്പള, ജി.എഫ്.യു.പി.എസ് അട്ക്കത്ത്ബയൽ, ജി.വി.എച്ച്.എസ്.എസ് ചെറുവത്തൂർ, സൈക്ലോൺ ഷെൽട്ടർ കുഡ്‌ലു, സൈക്ലോൺ ഷെൽട്ടർ പുല്ലൂർ, വെള്ളരിക്കുണ്ട് താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവിടങ്ങളിലാണ് സൈറൺ മുഴങ്ങുക.
കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെയും മറ്റ് സംവിധാനങ്ങളുടെയും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം പരീക്ഷണാർത്ഥം സൈറൺ മുഴക്കുന്നത്. ആളുകൾക്കിടയിൽ അപകട സൂചന നൽകുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ സംവിധാനം സഹായകമാകും.
#Kavacham #DisasterManagement #Kerala #Kasaragod #AlertSystem #Safety