എസ്.ഐ.ഒ. റെയില്‍വേസ്റ്റേഷന്‍ മാര്‍ച്ച നടത്തി
Jul 5, 2012, 10:41 IST
കാസര്‍കോട്: പാസഞ്ചര്‍ ട്രെയിനുകളുടെ സമയമാറ്റം പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളെയും, ചികിത്സാവശ്യാര്‍ത്ഥം മംഗലാപുരത്തേക്ക് പോകുന്നവരെയും, ഉദ്യോഗാര്‍ത്ഥികളെയും ഒരു പോലെ വലക്കുന്ന റെയില്‍വേ നടപടിയില്‍ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേയങ്ങളുമായി എസ്.ഐ.ഒ. ജില്ലാകമ്മിറ്റി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്‌റ്റേഷന്‍ കവാടത്തിന് മുന്നില്‍ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് വി.പി. ഷക്കീര്‍, സെക്രട്ടറി റാഷിദ് മുഹ്‌യിദ്ദീന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കണ്‍വീനര്‍ ടി.എം.സി. സിയാദലി, നിസാം ഇഖ്‌വാന്‍, യൂസുഫ്, അസ്‌റാര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Railway Station, March, SIO, Train