എസ്.ഐ.ഒ. പ്രതിഷേധ മാര്‍ച്ച് നടത്തി
Feb 3, 2015, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2015) എസ്.ഐ.ഒ. കണ്ണൂര്‍ ജില്ലാ സമിതി അംഗം ഷാഹിദ് ഷമീമിനേയും ഉദയനേയും മാവോബന്ധം ആരോപിച്ച് അകാരണമായി അറസ്റ്റുചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ. പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. അവകാശത്തിനുവേണ്ടി പോരാടുന്ന പൗരന്മാര്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തി തുറങ്കിലടക്കുന്ന ഭരണകൂട അവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, സെക്രട്ടറി അഹ്മദ് റാസിക്ക് മഞ്ചേശ്വരം, ബി.എ. അസ്‌റാര്‍, അബ്ദുല്‍ വാജിദ്, കെ.വി. ഇസാസുല്ല, കെ.വി. അസ്‌ലം, ജസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, സെക്രട്ടറി അഹ്മദ് റാസിക്ക് മഞ്ചേശ്വരം, ബി.എ. അസ്‌റാര്‍, അബ്ദുല്‍ വാജിദ്, കെ.വി. ഇസാസുല്ല, കെ.വി. അസ്‌ലം, ജസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.