രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ സംഘ്പരിവാറിന് അര്‍ഹതയില്ല: സോളിഡാരിറ്റി - എസ്‌ഐഒ സംയുക്ത സെക്രട്ടറിയേറ്റ്
Feb 15, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 15/02/2016) സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും രാഷ്ട്രപിതാവിനെ വെടിവെച്ച് കൊല്ലുകയും ചെയ്ത സംഘ്പരിവാറിന് ദേശസ്‌നേഹം പഠിപ്പിക്കാന്‍ അര്‍ഹതയില്ലെന്ന് സോളിഡാരിറ്റി - എസ്‌ഐഒ സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യ രാജ്യത്ത് ദേശസ്‌നേഹത്തിന്റെയും ദേശദ്രോഹത്തിന്റെയും അളവ് നിരീക്ഷിക്കാനും നടപടി കൈക്കൊള്ളാനും സംഘ്പരിവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
തങ്ങള്‍ പുറപ്പെടുവിക്കുന്ന ഭരണകൂട തീട്ടൂരങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ രാജ്യത്തിന് മേലുള്ള അമിതാധികാരത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ടവന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അധികാരമുഷ്‌ക് ഉപയോഗിച്ച് ഞെരിച്ചമര്‍ത്താനാണ് സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ രൂപപ്പെടുന്നതെന്നും സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളോടുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും എസ് ഐ ഒയും സംയുക്തമായി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, ടി.എം അബ്ദുല്‍ സലാം, അസ്ലം സൂരംബയല്‍, ഇസാസുല്ലാ കെ വി, ആര്‍ ബി മുഹമ്മദ് ഷാഫി, റാഷിദ് മൊഹിയുദ്ദീന്‍, ഷെരീഫ് ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍, എം കെ സി റാഷിദ്, ബി എ അസ്‌റാര്‍, റാസിഖ് മഞ്ചേശ്വരം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Solidarity, SIO, BJP, RSS, March, Inauguration, Students.