city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്യാമ്പസുകളില്‍ എസ് എഫ് ഐയുടെ അസഹിഷ്ണുത അപകടകരം: എസ് ഐ ഒ

പൊവ്വല്‍: (www.kasargodvartha.com 09.03.2017) മടപ്പള്ളി, മഹാരാജാസ് തുടങ്ങിയ ക്യാംപസുകളിലടക്കം തങ്ങളല്ലാത്തവര്‍ പാടില്ലെന്ന എസ് എഫ് ഐ യുടെ ദാര്‍ഷ്ട്യം ക്യാമ്പസുകളില്‍ അവര്‍ പുലര്‍ത്തുന്ന കടുത്ത അസഹിഷ്ണുതയാണ് പ്രകടമാക്കുന്നതെന്ന് എസ് ഐ ഒ കാസര്‍കോട് ജില്ലാ ക്യാമ്പസ് സെക്രട്ടറി ഇസാസുല്ല കെ വി അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ എല്‍ ബി എസ് കോളജ് യൂണിറ്റ് കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകളിലെ മുസ്ലിംദളിത് മുന്നേറ്റങ്ങളെ എസ് എഫ് ഐ ഭയപ്പെടുന്നതും മടപ്പള്ളിയിലെ ഇന്‍ക്വിലാബ് പ്രവര്‍ത്തക സല്‍വ എന്ന പെണ്‍കുട്ടിയെ അടക്കം കായികമായി അക്രമിക്കുന്നതുമൊക്കെ ജാതീയതയും മത വിദ്വേഷവും ഉള്‍ച്ചേര്‍ന്ന എസ് എഫ് ഐ യുടെ കപടമതേതരത്വം അങ്ങേയറ്റത്തെ അപകടം വരുത്തി വെക്കുന്നതാണ്.

ക്യാമ്പസുകളില്‍ എസ് എഫ് ഐയുടെ അസഹിഷ്ണുത അപകടകരം:  എസ് ഐ ഒ

സോഷ്യലിസവും ജനാധിപത്യവും കൊടിയില്‍ എഴുതുകയും എന്നാല്‍ സംഘ് പരിവാറിനെ വെല്ലുന്ന ഫാസിസം നടപ്പിലാക്കുകയും ചെയ്യുന്ന രീതി എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ ആസിഫ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന യൂണിറ്റ് തിരഞ്ഞെടുപ്പില്‍ അഫ്‌ലഹുദ്ദീന്‍ കെ കെയെ പ്രസിഡന്റായും റഷാ വി പിയെ വൈസ് പ്രസിഡന്റായും അബ്ദുല്‍ അഹദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇര്‍ഫാന്‍ ഇസ്മായില്‍ ഖുര്‍ആന്‍ ദര്‍സ് നടത്തി. അഫ്‌ലഹുദ്ദീന്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Povvel, SFI, SIO, LBS-College, Assault, Campus, Unit convention, President, Secretary, SIO against SFI on campus issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia