city-gold-ad-for-blogger
Aster MIMS 10/10/2023

സിനാന്‍ വധക്കേസില്‍ സര്‍ക്കാറിന് അപ്പീല്‍ നല്‍കാന്‍ നിയമതടസമൊന്നുമില്ലെന്ന് വിദഗ്ധര്‍

കാസര്‍കോട്: (www.kasargodvartha.com 22.09.2017) പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രമാദമായ കൊലപാതക കേസുകളില്‍ സര്‍ക്കാരിന് അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് നിയമ തടസമില്ലെന്ന് നിയമ വിദഗ്ധര്‍. സിനാന്‍ വധക്കേസില്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതിന്് പുറമെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഈ ആവശ്യമുയിച്ച് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാണും.

സിനാന്‍ വധക്കേസില്‍ സര്‍ക്കാറിന് അപ്പീല്‍ നല്‍കാന്‍ നിയമതടസമൊന്നുമില്ലെന്ന് വിദഗ്ധര്‍

അതിനിടെ മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി സംബന്ധിച്ച് ഉടന്‍ ചേരുന്ന മുസ്ലിം ലീഗ് അനുകൂല അഭിഭാഷകരുടെ സംഘത്തിന്റെ യോഗം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം സിനാന്‍ വധക്കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ എന്തുവേണമെന്ന് തീരുമാനിക്കാന്‍ അനൗപചാരിക തീരുമാനമായിട്ടുണ്ട്. മുഹമ്മദ് സിനാന്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് വലിയ വീഴ്ച സംഭവിച്ചതായാണ് വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാനായെങ്കിലും പ്രതികള്‍ കുറ്റക്കാരാണെന്ന്് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

അതുകൊണ്ട് തന്നെ കേസില്‍ പുനര്‍ അപ്പീല്‍ നല്‍കുകയും പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുകയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 2008 മുതല്‍ 2016 വരെ കാസര്‍കോട്ട് നടന്ന കൊലപാതക കേസുകളില്‍ ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെട്ട പല കേസുകളിലും പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. മുഹമ്മദ് സിനാന്‍ വധക്കേസില്‍ കൂടി പ്രതികളെ വെറുതെ വിട്ട നടപടി യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഇടവരുത്തിയത് വലിയ സാമൂഹ്യ പ്രശ്നമുണ്ടാക്കുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംഘടനകള്‍ സിനാന്‍ വധക്കേസില്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നത്.

മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി ജി പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. വിധിന്യായത്തില്‍ രൂക്ഷമായ പരാമര്‍ശത്തിന് വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടി കൈകൊള്ളണമെന്നും അതല്ലെങ്കില്‍ ഇത്തരം നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.


പ്രതികളെ വെറുതെ വിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മോണിറ്ററിംങ് സെല്‍ യോഗം ചേരണം
കാസര്‍കോട്: മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാതല മോണിറ്ററിംങ് സെല്‍ യോഗം ചേരണമെന്ന് കേരളാ ലോയേഴ്സ് ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. സി ഷുക്കൂര്‍ ആവശ്യപ്പെട്ടു.

പ്രമാദമായ കേസുകളില്‍ പ്രതികളെ വെറുതെ വിടുന്ന സാഹചര്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ സാഹചര്യം പഠിക്കുന്നതിന് സുപ്രീംകോടതി ജില്ലാതലത്തില്‍ മോണിറ്ററിംങ് സെല്‍ രൂപീകരിച്ചിരുന്നു. കേസില്‍ കുറ്റവാളികളെ വെറുതെ വിടാന്‍ ഇടയാക്കിയ സാഹചര്യമെന്താണെന്ന് പഠിച്ച് ഇത്തരം നടപടികള്‍ തിരുത്താനും കേസന്വേഷിച്ചവര്‍ക്കോ പ്രോസിക്യൂഷനോ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനും ഇത്തരം മോണിറ്ററിംങ് സെല്ലുകള്‍ക്ക് അധികാരമുണ്ട്.

മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മോണിറ്ററിംങ് സെല്‍ അടിയന്തിരമായി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അഡ്വ. സി ഷുക്കൂര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Murder Case, Accuse, Court, Investigation, Police, Kasaragod, Meeting, News, Muhammed Sinan Murder Case, Sinan murder case: Govt can file appeal on court, says legal experts. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL