city-gold-ad-for-blogger

'സൈലന്റ് റവല്യൂഷന്‍' ഡോക്യുമെന്ററി പ്രകാശനം ചെയ്തു

'സൈലന്റ് റവല്യൂഷന്‍' ഡോക്യുമെന്ററി പ്രകാശനം ചെയ്തു
കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര സെമിനാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന വിഷയത്തില്‍ രൂപ കല്‍പ്പനചെയ്ത ഡോക്യുമെന്ററിയുടെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ ആമുഖം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന് നല്‍കി
പ്രകാശനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു.

'സൈലന്റ് റവല്യൂഷന്‍' ഡോക്യുമെന്ററി പ്രകാശനം ചെയ്തുനാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ദൃശ്യാവിഷ്‌കാരമാണ് 'സൈലന്റ് റവല്യൂഷന്‍' എന്ന പേരിലുള്ള ഡി.വി.ഡി.യിലുള്ളത്. ശിഹാബ് തങ്ങളുടെ  ജീവിതം, സന്ദേശം, സാമൂഹിക പുരോഗതി തുടങ്ങിയവയാണ് പ്രതിപാദ്യം. ഹൈഫില്‍ മീഡിയാ വിഷനാണ് തയ്യാറാക്കിയത്. ദുബൈ വിസ്ഡം എഡ്യുക്കേഷന്റ സഹകരണത്തോടെ നിര്‍മ്മിച്ച ഈ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധായ കന്‍ ഡോ: സലാം കൊടുവള്ളിയാണ്. മുജീബ് തളങ്കര, അഡ്വ: ബി.എഫ്. അബ്ദുറഹിമാന്‍ എന്നിവര്‍ അസോസിയേറ്റ് ഡയരക്ടര്‍മാരാണ്. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ. ബാവ, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ: കെ. ആലിക്കുട്ടി മുസലിയാര്‍, കെ. മുഹമ്മദുണ്ണി ഹാജി, എം.എമാരായ എ.പി. ഉബൈദുല്ല, എ.സി.പി. സെയ്തലവി എന്നിവരും യു.സി. രാജന്‍, പി.വി. മുഹമ്മദ് അഴീക്കോട്, കെ. മമ്മദ് ഫൈസി, വണ്ടൂര്‍ ഹൈദരലി, സി.കെ. സുബൈര്‍, പി.എം. ഹനീഫ, മജീദ് തളങ്കര, അഡ്വ: ബി.എഫ്. അബ്ദുറഹിമാന്‍, ഡോ: അസീസ് തരുവണ എന്നിവര്‍ സംബന്ധിച്ചു. ഡോ: സലാം കൊടുവള്ളി സ്വാഗതവും മുജീബ് തളങ്കര നന്ദിയും പറഞ്ഞു.


Keywords: Panakkad Seyd Mohamed Ali Shihab Thangal, Documentary, Silent Revolution, Release, Kozhikode, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia