city-gold-ad-for-blogger

Book Launch | മിണ്ടാതിരിക്കുന്നത് ഒരു രക്ഷയായി കരുതുന്നത് എഴത്തുകാരന് ഭൂഷണമല്ലെന്ന് പി കെ പാറക്കടവ്; രവീന്ദ്രൻ രാവണേശ്വരത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

 Book launch event, P K Parakkadavu, Raviendran Ravaneshwaran, Kerala Literature Event
Photo: Arranged

● കാസർകോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.
● മുതിർന്ന മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. 
● പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതവും രവീന്ദ്രൻ രാവണേശ്വരം നന്ദിയും പറഞ്ഞു.

കാസർകോട്: (KasargodVartha) മിണ്ടാതിരിക്കുന്നത് ഒരു രക്ഷയായി കരുതുന്നത് എഴത്തുകാരന് ഭൂഷണമല്ലെന്ന് സാഹിത്യകാരൻ പി കെ പാറക്കടവ്. പ്രതികരിക്കൻ ഭയന്ന് മൗനത്തിലാണ്ട എഴുത്തുകാരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനും കെ യു ഡബ്ല്യു ജെ ജില്ല മുൻ സെക്രട്ടറിയുമായ രവീന്ദ്രൻ രാവണേശ്വരത്തിന്റെ ‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗൗരീലങ്കേഷിനെയും ഗോവിന്ദ പൻസാരെയെയും നരേന്ദ്ര ധാബോൽക്കറെയും വെടിവെച്ചുകൊന്ന തോക്ക് ഇപ്പോഴും ഇന്ത്യയിൽ അവശേഷിക്കുന്നുണ്ട്. ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സയെ ആരാധിക്കുന്ന ഒരു ഭരണകൂടവും ഗാന്ധിയുടെ ചിത്രത്തിനുനേരെ വെടിയുതിർത്ത് ഗാന്ധിവധം പുനരാവിഷ്കരിച്ച പ്രഗ്യസിങ് ഠാകുർ എന്ന എം പിയുമുള്ള നാടാണ് നമ്മുടേതെന്നും പി കെ പാറക്കടവ് കൂട്ടിച്ചേർത്തു.

കാസർകോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. സി ബാലൻ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുറഹിമാൻ, ടി എ ഷാഫി, അബൂത്വാഈ, പി ദാമോദരൻ, അഷ്റഫ് അലി ചേരങ്കൈ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതവും രവീന്ദ്രൻ രാവണേശ്വരം നന്ദിയും പറഞ്ഞു.

 #PKParakkadavu #BookLaunch #RaviendranRavaneshwaran #IndianLiterature #PoliticalCommentary #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia