city-gold-ad-for-blogger

കോടിയേരി ബാലകൃഷ്‌ണൻ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസ്‌ ചീഫ് റിപ്പോർട്ടർ സിജു കണ്ണന്‌

Siju Kannan Chief Reporter Kairali News
Photo: Special Arrangement

● മുൻപ് ഫാം ഇൻഫർമേഷൻ ബ്യൂറോ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
● ചീമേനി സ്വദേശിയായ ഇദ്ദേഹം 2011 മുതൽ കൈരളി ടിവിയിൽ സജീവമാണ്.
● മുൻ വർഷങ്ങളിൽ റോഷിപാൽ, ഷിദ ജഗത്ത്, ശ്രാവൺ കൃഷ്ണ എന്നിവർ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

തലശേരി: (KasargodVartha) തലശേരി ടൗൺ സർവീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കിന്റെ സഹകരണത്തോടെ പ്രസ്‌ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത്‌ കോടിയേരി ബാലകൃഷ്‌ണൻ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസ്‌ ചീഫ്‌ റിപ്പോർട്ടർ സിജു കണ്ണന്‌. 10,001 രൂപയും പ്രശസ്‌തിപത്രവും ശിൽപവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.

ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുടെ പൊരുൾതേടി 2025 ജൂലൈ മാസം നടത്തിയ യാത്രയെ തുടർന്നുള്ള വാർത്താപരമ്പരയും പ്രത്യേക പ്രോഗ്രാമുമാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ലഭിച്ച എൻട്രികൾ കാരായി ചന്ദ്രശേഖരൻ, പി ദിനേശൻ, അനീഷ്‌ പാതിരിയാട്‌ എന്നിവരടങ്ങിയ ജൂറി പരിശോധിച്ചാണ്‌ പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്‌.

കോഴിക്കോട് സിറാജ് ദിനപത്രത്തിൽ സബ് എഡിറ്ററായി മാധ്യമപ്രവർത്തനം ആരംഭിച്ച സിജു കണ്ണൻ, 2011 മുതൽ കൈരളി ടിവിയിൽ പ്രവർത്തിച്ചുവരികയാണ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ബ്യൂറോകളിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കാസർകോട്‌ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. 

സംസ്ഥാന കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ദൃശ്യമാധ്യമ പുരസ്‌കാരം, കാഞ്ഞങ്ങാട് പ്രസ് ഫോറം സുരേന്ദ്രൻ നീലേശ്വരം സ്മാരക പുരസ്‌കാരം, ജയഹിന്ദ് ദിനപത്രം കൊച്ചി ദൃശ്യമാധ്യമ പുരസ്‌കാരം എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കാസർകോട്‌ ചീമേനി പാംപെരിങ്ങാര സ്വദേശിയായ സിജു കണ്ണൻ, കെ കുഞ്ഞിക്കണ്ണന്റെയും പി ലക്ഷ്‌മിയുടെയും മകനാണ്. ഭാര്യ കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരിയായ രേഷ്മ ലക്ഷ്മി. ഫിദൽ, ഇതൾ എന്നിവർ മക്കളാണ്. റോഷിപാൽ (റിപ്പോർട്ടർ ചാനൽ), ഷിദ ജഗത്ത്‌ (മീഡിയ വൺ), ശ്രാവൺ കൃഷ്‌ണ (ഏഷ്യാനെറ്റ്‌) എന്നിവരാണ്‌ മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരത്തിന്‌ അർഹരായത്‌. 

വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ, നവാസ് മേത്തർ, അനീഷ് പാതിരിയാട്, പി ദിനേശൻ, എൻ സിറാജുദ്ദീൻ, പാലയാട് രവി, ബാങ്ക് സെക്രട്ടറി സ്മിത സി കെ, വൈസ് പ്രസിഡന്റ് ബിജു എൻ, ഭരണസമിതി അംഗം വിനോദ് കുമാർ കെ എന്നിവർ പങ്കെടുത്തു.

സിജു കണ്ണന് അഭിനന്ദനങ്ങൾ അറിയിക്കാം, ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Siju Kannan, Chief Reporter of Kairali News, has been selected for the 4th Kodiyeri Balakrishnan Visual Media Award.

#SijuKannan #KairaliNews #KodiyeriBalakrishnanAward #Thalassery #MediaAward #KeralaJournalism

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia