എന്‍വിസാജിന്റെ ഒപ്പുമര ചോട്ടിലെ സാംസ്‌കാരിക കൂട്ടായ്മ സമാപിച്ചു
May 10, 2012, 16:43 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സമരപോരാട്ടങ്ങള്‍ക്ക് തണലേകിയ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരത്തിന്റെ ഒന്നാവാര്‍ഷികത്തിന്റെ ഭാഗമായി എന്‍വിസാജിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ വ്യാഴാഴ്ച വൈകിട്ട് സമാപിച്ചു. രാവിലെ ഒമ്പത് മണിക്ക് പ്രമുഖ ഗാന്ധിയന്‍ പി.കെ മാധവന്‍ നമ്പ്യാര്‍ എന്ന ഗാന്ധിമാധവേട്ടന്‍ ഒപ്പുമരത്തിന്റെ പുനരാവിഷ്‌കരണം ഉദ്ഘാടനം ചെയ്തതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി ചലചിത്ര സംവിധായകന്‍ എം.ജി ശശി, നടനും ചലചിത്ര നിര്‍മാതാവുമായ പ്രകാശ് ബാരെ, തിരുര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഡോ. പി.എ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നടത്തിയ ഉപവാസം വൈകിട്ട് സമാപിച്ചു. ഉപവാസം അനുഷ്ടിച്ചവര്‍ക്ക് പ്രൊ. പട്ടാഭി സോമയാജി, പ്രൊ. വി ഗോപിനാഥന്‍, ജ്യോതി ചന്ദ്രന്‍, പി.ടി രാമചന്ദ്രന്‍ തുടങ്ങിയവര്‍ നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ രോഗബാധയേറ്റ് വ്യാഴാഴ്ച രാവിലെ മരിച്ച മഞ്ഞമ്പാറയിലെ 28 ദിവസം മാത്രം പ്രായമുള്ള സനദ് ഹസന്റെ നിര്യാണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ചു കൊണ്ടാണ് സാംസ്‌കാരിക കൂട്ടായ്മയ്ക്ക് രാവിലെ തുടക്കമായത്.

Keywords: Kasaragod, Endosulfan, Signature tree, Envisaj.