city-gold-ad-for-blogger

ചട്ടഞ്ചാലിലെ വാഹനങ്ങളുടെ ശവപ്പറമ്പ് മാറ്റാന്‍ ഒപ്പുശേഖരണം നടത്തി

ചട്ടഞ്ചാല്‍: (www.kasargodvartha.com 27/07/2016) ചട്ടഞ്ചാല്‍ ടൗണിനടുത്ത് പോലീസ് കൂട്ടിയിട്ട വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് 'വാഹനങ്ങളുടെ ശവപ്പറമ്പിനെതിരെ' എന്ന മുദ്രാവാക്യവുമായി ചട്ടഞ്ചാല്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ പാദൂര്‍ അധ്യക്ഷത വഹിച്ചു. തെക്കില്‍പറമ്പ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ് ചന്ദ്രന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ അഹ് മദ് ഷരീഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി ഡി കബീര്‍ തെക്കില്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, മുനീര്‍ മുനമ്പം, കുഞ്ഞികണ്ണന്‍ ആടിയത്ത്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ കണ്ടത്തില്‍, സുലൈമാന്‍ കെ എം, സിദ്ദീഖ് സെലക്ഷന്‍, ഷാഫി കണ്ണമ്പള്ളി, മജീദ് എയ്യള, ഖാദര്‍ കണ്ണമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ട്രഷറര്‍ അഹ് മദലി ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

ചട്ടഞ്ചാലിലെ വാഹനങ്ങളുടെ ശവപ്പറമ്പ് മാറ്റാന്‍ ഒപ്പുശേഖരണം നടത്തി


Keywords : Chattanchal, Inauguration, Programme, Kasaragod, Signature collection on Chattanchal confiscated vehicles yard. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia