ജില്ല മുഴുവന്‍ മുക്കിന് മുക്കിന് ബോര്‍ഡുകള്‍; യാത്രക്കാര്‍ക്ക് പൊല്ലാപ്പായി, നീക്കാന്‍ ഉദ്യോഗസ്ഥ പടയിറങ്ങി
Jun 4, 2015, 13:56 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2015) മുക്കിന് മുക്കിന് പരസ്യ ബോര്‍ഡുകളും കമാനങ്ങളും പെട്ടിക്കടകളും അനധികൃതമായി സ്ഥാപിച്ച് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പൊല്ലാപ്പ് സൃഷ്ടിക്കുന്ന അവസ്ഥമാറുന്നു. ഇത്തരം അനധികൃത ബോര്‍ഡുകള്‍ മുഴുവനും നീക്കം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി തുടങ്ങി.
ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എ.ഡി.എമ്മിന്റെ നിര്‍ദേശ പ്രകാരമാണ് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ പൊതുസ്ഥലത്തെ പരസ്യങ്ങളും കമാനങ്ങളും നീക്കാന്‍ രംഗത്തിറങ്ങിയത്. റോഡരികിലുള്ള വിവിധ രാഷട്രീയ പാര്‍ട്ടികളുടെ അനധികൃത സ്തൂപങ്ങളും ചിഹ്നങ്ങളും ഇതോടൊപ്പം നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇതിന്റെ ആദ്യ പടിയായാണ് പൊതുസ്ഥലത്തേയും റോഡരികിലെയും പരസ്യബോര്‍ഡുകളും മറ്റും നീക്കുന്നത്. കാസര്‍കോട്ട് അഡീ. തഹസില്‍ദാര്‍ എന്‍. പ്രഭാകരന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയിരിക്കുന്നത്. ഹൊസ്ദുര്‍ഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കിലും വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കും. ദേശീയ പാതയിലെ മുഴുവന്‍ ഫഌക്‌സുകളും പരസ്യബോര്‍ഡുകളും കമാനങ്ങളും ഉടന്‍ തന്നെ നീക്കം ചെയ്യും.
പെട്ടിക്കടകള്‍ നീക്കുന്നതിന് രണ്ടു ദിവസത്തെ സമയം നല്‍കും. ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഇത് ജില്ലാ ഭരണകൂടത്തിന്റെ ചിലവില്‍ നീക്കം ചെയ്യും. ആരാധനാലയങ്ങളുടെ ആഘോഷപരിപാടികള്‍ക്ക് രണ്ട് ദിവസം മുമ്പ് മാത്രമേ അലങ്കാരങ്ങളും ബോര്‍ഡുകളും പോലീസ് അനുമതിയോടെ സ്ഥാപിക്കാന്‍പാടുള്ളൂ എന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്നും ആഘോഷ പരിപാടി കഴിഞ്ഞ് പിറ്റേ ദിവസം തന്നെ ഇവ നീക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ അതും നീക്കം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.
ഗതാഗതത്തിന് തടസമാകുന്ന എല്ലാ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചുനീക്കാനാണ് തീരുമാനം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Flex board, Manjeshwaram, Vellarikkundu, Hosdurg, Sign boards to be removed.
Advertisement: