city-gold-ad-for-blogger

വിനയകുമാറിന്റെ വീട്ടില്‍ സിദ്ദീഖ് എത്തി

പിലിക്കോട്:(www.kasargodvartha.com 13.04.2014) രാഷ്ട്രീയ വൈരാഗ്യം മൂലം വീട്ടുമതില്‍ തകര്‍ക്കപ്പെട്ട വിനയകുമാറിന്റെ വീട്ടില്‍ അഡ്വ. ടി സിദ്ദീഖ് എത്തി. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിലിക്കോട് വയല്‍ വെല്‍ഫെയര്‍ സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റുമായിരുന്ന പിലിക്കോട് വയലിലെ പികെ വിനയകുമാറിന്റെ വീട്ടിന് മുന്‍ഭാഗത്തെ കല്‍മതില്‍ ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ഒരു സംഘം തകര്‍ത്തെറിഞ്ഞത്.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് പിലിക്കോട് വയലിലെ വിനയകുമാറിന്റെ വീട്ടില്‍ എത്തിയ യുഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടി സിദ്ദീഖ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സിദ്ദീഖ് ബന്ധപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി പികെ ഫൈസല്‍, ഓവര്‍സീസ് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് നവീന്‍ ബാബു, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നിഷാം പട്ടേല്‍, ടിവി കൃഷണന്‍, കെവി ദാമോദരന്‍ എംവി ശരത് ചന്ദ്രന്‍, തുടങ്ങിയ നേതാക്കള്‍ സിദ്ദീഖിനൊപ്പമുണ്ടായിരുന്നു. ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിലിക്കോട് മല്ലക്കരയിലെ ബാലനെയും സിദ്ദീഖ് സന്ദര്‍ശിച്ചു.

വിനയകുമാറിന്റെ വീട്ടില്‍ സിദ്ദീഖ് എത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Pilicode, UDF, Attack, Election, Police, Minister, .

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia