വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം; സംഭവം ഒതുക്കാന്‍ എസ്.ഐയുടെ ശ്രമം
Feb 12, 2013, 18:24 IST

വിദ്യാര്‍ഥിനിയുടെ പരാതി അതേ രീതിയില്‍ രേഖപ്പെടുത്താതെ പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള എഫ്.ഐ.ആര്‍ പോലീസ് തയ്യാറാക്കിയത് വിവാദമായിട്ടുണ്ട്. ഓട്ടോയിലെ യാത്രക്കാരനായ കാലിക്കടവിലെ അശോകനാണ് (38) പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പയ്യന്നൂര്‍ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കോളജ് വിട്ട് തിങ്കളാഴ്ച വൈകുന്നേരം നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ എത്തി അവിടെ നിന്ന് ബങ്കളത്തേക്ക് പോകാനായി ഓട്ടോയില്‍ കയറി. വഴിയില്‍ വെച്ച് അശോകന്‍ ഉള്‍പ്പെടെ നാല് പേരും ഓട്ടോയില്‍ കയറി. ഓട്ടോ യാത്രക്കിടയില്‍ അശോകന്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം ചൊരിയുകയും ചെയ്തു.
യുവാവിന്റെ പിടിയില്‍ നിന്ന് കുതറിയെങ്കിലും അശോകന്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി. ഒടുവില്‍ ബങ്കളത്തെത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പെണ്‍കുട്ടി ബഹളം വെക്കുകയും യുവാവിനെ തടഞ്ഞുനിര്‍ത്തുകയും നാട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും അശോകനെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
ബങ്കളത്തെ ഭാര്യാവീട്ടിലേക്ക് പോകാനാണ് അശോകന്‍ ഓട്ടോയില്‍ കയറിയത്. അശോകനെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ ഉണ്ടാക്കിക്കൊടുക്കാനായിരുന്നു അഡീഷണല്‍ എസ്.ഐയുടെ ശ്രമം. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന പിതാവും സത്യസന്ധമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും അഡീഷണല്‍ എസ്.ഐ അതൊന്നും മുഖവിലക്കെടുത്തില്ല. ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടുകൂടിയാണ് അശോകനെ രക്ഷപ്പെടുത്താനുള്ള പോലീസിന്റെ ശ്രമം പൊളിഞ്ഞത്.
Keywords: Student, Molestation, Auto, Nileshwaram, SI, Case, Complaint, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, S.I tries to tame molestation case