എസ്.ഐ രവീന്ദ്രനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി
Jan 4, 2013, 21:09 IST
നീലേശ്വരം: രാജപുരം എസ്.ഐയായിരുന്ന ഇ.വി. രവീന്ദ്രനെ കാര്‍ തടഞ്ഞ് വധിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ അന്നത്തെ നീലേശ്വരം സി.ഐ. സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഒരു പ്രതികൂടി ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി.
ഒഴിഞ്ഞ വളപ്പ് അനന്തംപള്ളയിലെ പി. സതീഷാ(32)ണ് വ്യാഴാഴ്ച്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. സതീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായ ശേഷം സതീഷ് ജാമ്യത്തിലിറങ്ങി.
കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളില്‍ ഭൂരിഭാഗം പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ഇനിയും നിരവധി പേര്‍ പോലീസ് പിടിയിലാകാനുണ്ട്. ഇവരില്‍ പലരും ഒളിവില്‍ കഴിയുകയാണ്. നീലേശ്വരം തൈക്കടപ്പുറത്ത് വെച്ചാണ് രാജപുരം എസ്.ഐയായിരുന്ന ഇ.വി .രവീന്ദ്രനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും സ്വര്‍ണമാല തട്ടിയെടുക്കുകയും ചെയ്തത്.
വിവരമറിഞ്ഞ് അന്നത്തെ നീലേശ്വരം സി.ഐ.സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയപ്പോള്‍ ഇവരെയും സംഘം ചേര്‍ന്ന് ആക്രമിച്ചു. എസ്.ഐയെയും സി.ഐയെയും ആക്രമിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് തിരിച്ചറിഞ്ഞ 32 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: SI, E.V.Raveendran, Attack, Case, Accuse, Surrender, Court, Hosdurg, Kanhangad, Nileshwaram, Kasaragod, Kerala, Malayalam news