സി-മെറ്റ് കോളജ് ഓഫ് നേഴ്സിംഗ് കെട്ടിടം ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
May 30, 2013, 21:23 IST
കാസര്‍കോട്: സി-മെറ്റ് കോളജ് ഓഫ് നേഴ്സിംഗ് ഉദുമയുടെ സ്വന്തം കെട്ടിടം ജൂണ്‍ ഒന്നിന് രാവിലെ 8.30ന് പെരിയ ആയമ്പാറയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന് സ്വാഗതം പറയും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും പി.കരുണാകരന് എം.പി.ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. സി-മെറ്റ് ഡയറക്ടര്‍ പ്രൊഫസര്‍ സലോമി ജോര്‍ജ് റിപോര്‍ട് അവതരിപ്പിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആശംസകളര്പിക്കും.
പരിപാടിയുടെ വിജയത്തിനായി കെ.കുഞ്ഞിരാമന് എം.എല്‍.എ. ചെയര്‍മാനും പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന് കണ്‍വീനറുമായി പ്രവര്‍ത്തിച്ചുവരുന്നു. ഒമ്പത് കോടി രൂപ ചെലവിലാണ് നഴ്സിംഗ് കോളജിന് സ്വന്തം കെട്ടിടം പണിതത്. 2009ല്‍ ആരംഭിച്ച കോളജ് ഇതുവരെ ഉദുമയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
അന്യസംസ്ഥാന നഴ്സിംഗ് കോളജുകളിലെ ചൂഷണം അവസാനിപ്പിച്ച് മികച്ച പഠനസൗകര്യങ്ങളോടും ക്ലിനിക്കല്‍ പഠനസൗകര്യങ്ങളോടും പഠിക്കാന്‍ കഴിയുന്ന ഗവ.സ്ഥാപനമായ സി-മെറ്റ് കോളജ് മലബാറിന്റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എ., പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്, അഡ്മിനിസ്ട്രേറ്റര്‍ ടി.ജയകുമാര്‍, കോളജ് പ്രിന്‍സിപ്പള്‍ എന്‍.ഐ. ജോസഫൈന് ജാക്വിലിന് എന്നിവര്‍ പരിപാടി വിശദീകരിച്ചു.
Keywords: College, kasaragod, inauguration, Oommen Chandy, Building, Udma, Kerala, Press meet, pullur-periya,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.