ഗതാഗത തടസം സൃഷ്ടിച്ച വാഹനം മാറ്റാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍
Aug 22, 2017, 11:20 IST
ആദൂര്‍: (www.kasargodvartha.com 22.08.2017) ഗതാഗതത്തിന് തടസം സൃഷ്ടിച്ചു കൊണ്ട് നിര്‍ത്തിയിട്ട വാഹനം മാറ്റാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ കാറടുക്ക മൗവ്വാറിലെ ഉദയപ്രസാദിനെ (39)യാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആദൂര്‍ എസ് ഐ പ്രശോഭിനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് ഉദയപ്രസാദ്, ഹരി, രാജു തുടങ്ങി കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുള്ളേരിയ ടൗണിൽ നിര്‍ത്തിയിട്ട വാന്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതിന് തയ്യാറായില്ലെന്നും ഇതേ തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ എസ് ഐയെ ഒരുസംഘം ആക്രമിക്കുകയായിരുന്നുവെന്നുമാണ് കേസ്. അതേ സമയം എസ് ഐയും പോലീസ് ജീപ്പ് ഡ്രൈവറും മര്‍ദിച്ചുവെന്നാരോപിച്ച് വാന്‍ ഡ്രൈവര്‍ മുള്ളേരിയ മൈത്രിനഗറിലെ രാജഗോപാലന്‍ (33), സൗമ്യ(38) എന്നിവര്‍ പുത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുമാസം ഗര്‍ഭിണിയായ സൗമ്യയെ കുത്തിവെപ്പിനായി വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലീസ് തടയുകയും തന്നെയും ഭാര്യയെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് രാജഗോപാലന്റെ പരാതി.
പോലീസ് കൈകാണിച്ചിട്ടും വാന്‍ നിര്‍ത്തിയില്ലെന്നാരോപിച്ചായിരുന്നു പോലീസിന്റെ മര്‍ദനമെന്നും പോലീസ് ജീപ്പ് വാനിന് കുറുകെ നിര്‍ത്തിയിട്ട ശേഷം തങ്ങളെ വലിച്ചിറക്കിയാണ് മര്‍ദിച്ചതെന്നും രാജഗോപാലന്‍ പറയുന്നു. ഈ സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ പോലീസിനെ തടയുകയണുണ്ടായതെന്നാണ് പരിക്കേറ്റ ദമ്പതികള്‍ വ്യക്തമാക്കുന്നത്.
Related News:
എസ് ഐയെ ആക്രമിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; News, Kasaragod, Kerala, Vehicle, Accuse, Arrest, Muliyar, Custody, Hospital, Police, SI assaulted case; accused arrested.