'പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണം'
Mar 19, 2013, 18:24 IST
Advt. P.P. Shyamala Devi |
സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക താല്‍പര്യ പ്രകാരം കാസര്‍കോട് ജില്ലയുടെ വികസനത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിന് പി.പ്രഭാകരന്‍, റിട്ട.ചീഫ് സെക്രട്ടറിയെ കമ്മീഷനായി നിയോഗിച്ചിരുന്നു. പ്രഭാകരന്‍ കമ്മീഷന്‍ ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ- സാംസ്‌ക്കാരിക- സാമൂഹിക മേഖലകളിലെ പ്രഗത്ഭര്‍ എന്നിവരുമായി ഏതാണ്ട് നാലു മാസക്കാലം വിശദമായ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി സമഗ്രമായ റിപോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പിക്കുകയുണ്ടായി.
എന്നാല്‍ 2013-14 ലെ സംസ്ഥാന ബജറ്റില്‍ പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പിച്ച നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ തുക വകയിരുത്തിയിട്ടില്ല എന്നുളളത് അങ്ങേയറ്റം ഖേദകരമാണെന്ന് മുഖ്യമന്ത്രിക്കുളള ഫാക്‌സ് സന്ദേശത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
Keywords: Prabhakaran, Commission, Report, Include, Budget, Panchayath president, P.P.Shyamaladevi, Oommen chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News