ഷട്ടറിടാന്‍ മറന്ന് കടയുടമ വീട്ടിലേക്ക് പോയി; പോലീസുകാര്‍ അങ്കലാപ്പിലായി
Oct 16, 2017, 18:49 IST
കുമ്പള: (www.kasargodvartha.com 16.10.2017) ഷട്ടറിടാന്‍ മറന്ന് കടയുടമ വീട്ടിലേക്ക് പോയത് പോലീസുകാരെ അങ്കലാപ്പിലാക്കി. മോഷ്ടാക്കള്‍ കയറിയതാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കടയിലെത്തി അന്വേഷിച്ചെങ്കിലും ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കടയുടെ ബോര്‍ഡില്‍ കണ്ട നമ്പറില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കടയുടെ ഷട്ടര്‍ താഴ്ത്താന്‍ മറന്നതാണെന്ന് കടയുടമ വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കുമ്പള അഡീഷണല്‍ എസ് ഐ കേശവനും ഡ്രൈവര്‍ മനോജും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മൊഗ്രാലിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് കടയുടെ ഷട്ടര്‍ തുറന്നിട്ട നിലയില്‍ കണ്ടത്. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടില്ല. തുടര്‍ന്ന് ബോര്‍ഡില്‍ കാണപ്പെട്ട ഫോണ്‍ നമ്പറില്‍ ഹമീദിനെ വിളിക്കുകയും വരുത്തിച്ച് കടയടപ്പിക്കുകയുമായിരുന്നു. രണ്ട് ഷട്ടറുള്ള കടയുടെ ഒരു ഷട്ടറാണ് അടയ്ക്കാന്‍ മറന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Shop, Kumbala, Shutter of shop found opened in midnight; police was in trouble
Keywords: Kasaragod, Kerala, news, Police, Shop, Kumbala, Shutter of shop found opened in midnight; police was in trouble