city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Government Action | ജീവനക്കാരുടെ കുറവ്; സർക്കാർ അദാലത്ത് സംഘടിപ്പിച്ചിട്ടും, കലക്ടർ വില്ലേജ് ഓഫീസുകൾ സന്ദർശിച്ചിട്ടും 'ഭൂമി തരം മാറ്റം' ഫയലുകൾ നീങ്ങുന്നില്ല; അപേക്ഷകർ ദുരിതത്തിൽ

 Delays in land conversion files, revenue department, Kasaragod
Representational Image Generated by Meta AI

● നൂറുകണക്കിന് അപേക്ഷകളാണ് വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
● ഭവന നിർമ്മാണം, ലോൺ, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് രേഖകൾ ലഭ്യമല്ല.
● അപേക്ഷകർ റവന്യൂ ഓഫീസുകൾ കയറിയിറങ്ങി മടുത്തു.

കാസർകോട്: (KasargodVartha) ജില്ലയിൽ ഭൂമി തരം മാറ്റം, റീസർവേ തുടങ്ങിയ വിഷയങ്ങളിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരുടെ ദുരിതം തീരുന്നില്ല. സർക്കാർ കെട്ടിഘോഷിച്ചു നടത്തിയ താലൂക്ക് തല അദാലത്തിനും ജില്ലാ കലക്ടർ നടത്തിയ വില്ലേജ് ഓഫീസ് സന്ദർശനങ്ങൾക്കും ശേഷവും ഫയലുകൾ അനങ്ങുന്നില്ലെന്ന് പരാതി. ജീവനക്കാരുടെ കുറവാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. നൂറുകണക്കിന് അപേക്ഷകളാണ് ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.

ഭൂമി തരം മാറ്റ നടപടികളും, റീ സർവേയും വർഷങ്ങൾ എടുക്കുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. താലൂക്ക് തല അദാലത്തിലെങ്കിലും ഇതിന് പരിഹാരമാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞവർഷം നടത്തിയ ജില്ലാ കലക്ടറുടെ വില്ലേജ് ഓഫീസ് സന്ദർശന വേളയിലും നടപടികൾക്ക് വേഗതയുണ്ടാകുമെന്ന് അപേക്ഷകർ കരുതിയിരുന്നതുമാണ്. എന്നിട്ടും ഓഫീസുകളിൽ നിന്ന് ഫയൽ നീങ്ങുന്നില്ല എന്നാണ് അപേക്ഷകരുടെ പരാതി. ഓഫീസുകൾ കയറി ഇറങ്ങി മടുത്തതായി അപേക്ഷകർ പറയുന്നുണ്ട്.

പലവിധ ആവശ്യങ്ങൾക്കുമായാണ് അപേക്ഷകർ ഭൂമി തരം മാറ്റത്തിനും, റീസർവേയ്ക്കും അപേക്ഷിക്കുന്നത്. ഭവന നിർമ്മാണം, ബാങ്ക് ലോൺ, മക്കളുടെ വിവാഹാവശ്യങ്ങൾക്കായിട്ടുള്ള സ്ഥലം വിൽപ്പന തുടങ്ങിയവയ്ക്കൊക്കെ നികുതിയടച്ച രസീത് അനിവാര്യമാണ്. ഇത് ലഭിക്കണമെങ്കിൽ ഭൂമി തരം മാറ്റ നടപടികളും, റീസർവേയും പൂർത്തിയാക്കേണ്ടതുണ്ട്. ബുദ്ധിമുട്ട് മനസ്സിലാക്കി ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നേരത്തെ ജില്ലാ കലക്ടർക്ക് സമർപ്പിച്ചിരുന്നത്. 

എന്നിട്ടും ഒന്നിനും വേഗത ഉണ്ടായിട്ടില്ലെന്ന് അപേക്ഷകർ പറയുന്നു. സർക്കാർ നിർദേശം മാത്രമാണ് നൽകുന്നതെന്നും, നടപ്പിലാക്കാൻ ജീവനക്കാരുടെ കുറവുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥരും പറയുന്നുണ്ട്. പരാതികളിൽമേൽ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം എല്ലാ മാസവും ചാർജ് വഹിക്കുന്ന ഓഫീസർമാർ വിലയിരുത്തണമെന്നും, വില്ലേജ് തല ജനകീയ സമിതികൾ ചേരുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ലാൻഡ് റവന്യൂ കമ്മീഷണർ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

ഭൂമി തരം മാറ്റൽ തീരുമാനം വേഗത്തിലാക്കാനും, നടപടി സ്വീകരിക്കാനും ഓരോ താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകിയിരുന്നു. എന്നിട്ടും മാറ്റം കണ്ടില്ല. കൃഷിഭവനുകളിൽ ലഭിച്ച അപേക്ഷകൾ കൃഷി ഓഫീസർമാർ യഥാസമയം പരിശോധന നടത്തി റവന്യൂ ഡിപ്പാർട്ട്മെന്റ്ലേക്ക്  അയച്ചു കൊടുത്തിട്ടും തീരുമാനം ഉണ്ടാകാത്തതിൽ അപേക്ഷകർ നിരാശയിലാണ്. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോൾ ഫയൽ കലക്ട്രേറ്റിലാണെന്ന വിവരമാണ് ലഭിക്കുന്നത്. ഇത്തരം പരാതികളിൽ നടപടി വൈകരുതെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടും, സ്വന്തമായ ഭൂമിയിൽ സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പോലും കഴിയാതെ അപേക്ഷകരുടെ കാത്തിരിപ്പ് നീളുകയാണ്.

റവന്യൂ വകുപ്പിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. സംസ്ഥാനത്ത് 62 വില്ലേജ് ഓഫീസുകൾ സ്മാർട്ടായിട്ടും ജീവനക്കാരുടെ കുറവുമൂലം ഫയലുകൾ നീങ്ങാത്ത അവസ്ഥയുണ്ടാവുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യയൊക്കെ നിലവിൽ വന്നിട്ടും എന്തുകൊണ്ടാണ് ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് എന്നത് ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്ന് അപേക്ഷകർ പറയുന്നു.

അതിനിടെ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന 'കരുതലും കൈത്താങ്ങും' അദാലത്തിൽ സ്ഥലത്തിന്റെ നികുതി അടവുമായി ബന്ധപ്പെട്ട പരാതിയിൽ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടും ഉദ്യോഗസ്ഥ പിടിവാശി കാരണം തീരുമാനം നടപ്പാക്കാൻ നീളുന്നുവെന്ന് കാണിച്ചു തെക്കിൽ വില്ലേജിലെ ഒരു അപേക്ഷകൻ കാസർകോട് കലക്ടറേറ്റിനു മുന്നിൽ രണ്ടാഴ്ചയോളം സത്യാഗ്രഹ സമരം നടത്താനുണ്ടായ സംഭവം ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്ക് ഉദാഹരണമാണെന്ന് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!

Applicants for land conversion in Kasaragod are facing delays despite government adalats and office visits, with staff shortages to blame.

#LandConversion #GovernmentAction #StaffShortage #Kasaragod #RevenueDept #FileDelay

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia