city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂജന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഹ്രസ്വ ചിത്രം

കാസര്‍കോട്: (www.kasargodvartha.com 21.04.2016) വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്ന പുതുതലമുറയെ ബോധവല്‍ക്കരിക്കാനായി ഹ്രസ്വചിത്രം പുറത്തിറക്കി. നിയമസഭാതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമ്മതിദായക ബോധവല്‍ക്കരണ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ചിത്രം പുറത്തിറക്കിയത്.

വോട്ടെടുപ്പ് ദിവസത്തെ അവധിയില്‍ വിനോദയാത്രയ്ക്ക് പോകാനൊരുങ്ങുന്ന ന്യൂജന്‍മാരെ പഴയതലമുറയിലെ മുതിര്‍ന്നവര്‍ ബോധവല്‍ക്കരിക്കുന്നതാണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഉള്ളടക്കം. തെരഞ്ഞെടുപ്പിനെ പരിഹാസത്തോടെ സമീപിക്കുന്ന വേറിട്ട തലമുറയെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മഹത്വം ബോധ്യപ്പെടുത്തുകയാണ് ഈ ചെറു ചിത്രം.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ചിത്രം പ്രകാശനം ചെയ്തു. സോഷ്യല്‍ മീഡിയകള്‍ വഴി ഈ ചിത്രം ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.

സ്വീപ്പ് സ്‌പെഷല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അംബുജാക്ഷന്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനില്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ന്യൂജന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഹ്രസ്വ ചിത്രം

Keywords : Election 2016, Kasaragod, Short-filim, Campaign.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia