ഹൊസങ്കടിയില്‍ 5 ഓളം കടകളില്‍ ഷട്ടര്‍ തകര്‍ത്ത് കവര്‍ച; 63,000 രൂപ കവര്‍ന്നു
Jun 5, 2013, 11:46 IST
മഞ്ചേശ്വരം: ഹൊസങ്കടിയില്‍ അഞ്ചോളം കടകളില്‍ ഷട്ടര്‍ വളച്ച് കവര്‍ച നടന്നു. ബേക്കറി കടയില്‍ നിന്നും മേശവലിപ്പില്‍ വെച്ചിരുന്ന 63,000 രൂപയാണ് കവര്‍ന്നത്. ഉപ്പള മജലിലെ അബ്ദുല്‍ ആരിഫിന്റെയും മൊയ്തീന്‍ നാസറിന്റെയും ഉടമസ്ഥതയിലുള്ള ബേക്കറി കടകളില്‍ നിന്നാണ് പണം കവര്‍ന്നത്. രവി രാജിന്റെ ശ്രീസായി എന്റര്‍പ്രൈസസ് അനാദി കട, മല്ലികാര്‍ജുനയുടെ അയ്യങ്കാര്‍ ബേക്കറി, ഒരു ഹോട്ടലിന്റെ ഗോഡൗണ്‍ എന്നിവിടങ്ങളിലും തൊട്ടടുത്ത ഏതാനും കടകളിലുമാണ് കവര്‍ച നടന്നത്.
സെന്‍ട്രല്‍ ലോക്കില്ലാത്ത കടകളുടെ മധ്യ ഭാഗത്ത് ഷട്ടര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉയര്‍ത്തി വളച്ചാണ് എല്ലാ കടകളിലും കവര്‍ച നടത്തിയത്. എന്നാല്‍ ബേക്കറി കടയില്‍ നിന്നു മാത്രമാണ് പണം നഷ്ടപ്പെട്ടത്. മറ്റു കടകളില്‍ നിന്ന് കുറച്ച് സാധങ്ങളും നഷ്ടപ്പെട്ടു.
ചിട്ടി വിളിച്ചയാള്‍ക്ക് കൊടുക്കാന്‍ മേശവലിപ്പില്‍ വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് ബേക്കറി ഉടമ അബ്ദുല്‍ ആരിഫ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കവര്‍ചാ വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Keywords: Hosangadi, Robbery, Bakery, Shop, Police, Manjeshwaram, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.