വസ്ത്രക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം; തീപിടുത്തത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ട്
Feb 8, 2018, 13:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.02.2018) വസ്ത്രക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാഷ നഷ്ടം സംഭവിച്ചു. കാഞ്ഞങ്ങാട് ടൗണിലെ 'കുപ്പായക്കട' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
പയ്യന്നൂരിലെ സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്ര വ്യാപാര സ്ഥാപനം. കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ടൗണില്‍ പുലര്‍ച്ചെ ഉണ്ടായിരുന്ന വാഹന ഡ്രൈവര്‍മാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ്, ലീഡിംഗ് ഫയര്‍മാന്‍ മാരായ മനോജ് കുമാര്‍, അനില്‍, ഫയര്‍മാന്‍ മാരായ യദുകൃഷ്ണന്‍, വേണുഗോപാലന്‍, അദീഷ്, വിപിന്‍, ഡ്രൈവര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. 3,08,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Fire, Fire force, Shop, Shop set on fire.
Keywords: Kasaragod, Kerala, News, Kanhangad, Fire, Fire force, Shop, Shop set on fire.