പലചരക്കു കട തീവെച്ച് നശിപ്പിച്ചു
Mar 23, 2017, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2017) മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് വ്യാപാരസ്ഥാപനം തീവെച്ച് നശിപ്പിച്ചു. മൊഗറിലെ ദിനേശിന്റെ ഉടമസ്ഥതയിലുള്ള സതീഷ് സ്റ്റോര്‍ ആണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ഫ്‌ളാറ്റ് അടക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കടക്കാണ് അജ്ഞാതസംഘം തീവെച്ചത്.
ഫ്‌ളാറ്റിലെ താമസക്കാരനായ അബ്ദുല്‍ ഹമീദ് ഉറങ്ങുന്നതിനിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ താഴെ നിന്ന് പുക ഉയരുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ താഴെയിറങ്ങിയ അബ്ദുല്‍ഹമീദ് കണ്ടത് കട കത്തിയെരിയുന്നതാണ്. ഹമീദ് ഉടന്‍ തന്നെ ഫയര്‍ഫോഴ്സിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ദിനേശ് ബുധനാഴ്ച രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് പോയതായിരുന്നു. അടച്ചിട്ട കടയുടെ ഷട്ടറിനടിയിലൂടെ തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ലക്ഷണമൊന്നും കാണപ്പെട്ടില്ല.
വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. കടക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral puthur, Shop, Fire, Fire force, Police, Flat, Shot circuit, Shutter, Smoke, S hop set on fire.