ചില്ലറ ചോദിച്ചെത്തിയയാള്‍ ചായക്കടക്കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു
Nov 28, 2016, 14:30 IST
കുന്നുംകൈ: (www.kasargodvartha.com 28/11/2016) ചില്ലറ ചോദിച്ചെത്തിയയാള്‍ ചായക്കടക്കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്നുംകൈ സ്വദേശി പടിഞ്ഞാറേട്ട് ജോയി (45) ക്കാണ് അടിയേറ്റത്. പരിക്കേറ്റ ജോയിയെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചായക്കടയില്‍ ചില്ലറ ചോദിച്ചെത്തിയ നമ്പീശന്‍ എന്നയാള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്ന് ജോയ് പരാതിപ്പെട്ടു. സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. അകാരണമായി വ്യാപാരിയെ ആക്രമിച്ചതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Assault, Attack, complaint, Police, Investigation, cash,Shop keeper assaulted; case registered.