കുമ്പള: പേരാലില്‍ കട കത്തിനശിച്ചു. മൈമൂന്‍ നഗറിലെ എ.എം. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം. കാസര്‍കോട്ടു നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണയ്ച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.