കടകള്‍ക്ക് നേരെ അതിക്രമം; ത്രാസ് കിണറ്റിലെറിഞ്ഞു
Jul 17, 2017, 19:31 IST
പാണത്തൂര്‍: (www.kasargodvartha.com 17.07.2017) പാണത്തൂരില്‍ കടകള്‍ക്ക് നേരെ സാമൂഹ്യ ദ്രോഹികളുടെ അതിക്രമം. നഗരത്തിലെ അല്‍ഫോന്‍സ സ്റ്റോറിലെ ത്രാസ് തൊട്ടടുത്ത പോലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള കിണറില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. മറ്റൊരു കടയിലെ ഉപ്പു ചാക്ക് വലിച്ചെറിഞ്ഞ് നാശം വരുത്തി. ഏറ്റവും കൂടുതല്‍ ശല്യം ചെയ്യുന്നത് വ്യാപാരികളെയാണ്.
രാത്രി കാലങ്ങളില്‍ കടയുടെ മുന്നില്‍ മാലിന്യങ്ങള്‍ കൊണ്ടിടുകയും സ്ട്രീറ്റ് ലൈറ്റുകള്‍ എറിഞ്ഞു നശിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ ദ്രോഹികളെ പിടികൂടാന്‍ വ്യാപാരികള്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാത്രികാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Shop, Shop attacked by unknown gang
Keywords: Kasaragod, Kerala, news, Attack, Shop, Shop attacked by unknown gang