ഉപ്പളയില്‍ കട അടിച്ചുതകര്‍ത്തു; രണ്ട് പേര്‍ക്ക് പരിക്ക്
Jul 16, 2012, 12:06 IST
കാസര്‍കോട്: ഉപ്പളയില്‍ രണ്ടംഗസംഘം കട അടിച്ചുതകര്‍ക്കുകയും കടയിലുണ്ടായിരുന്ന ഉടമയുടെ മകനേയും സുഹൃത്തിനേയും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഉപ്പള ടൗണിലെ അനാതി കടയാണ് അടിച്ചു തകര്‍ത്തത്. കുക്കാറിലെ മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് അക്രമികള്‍ തകര്‍ത്ത കട.
ഞായറാഴ്ച രാത്രി 9.30 മണിയോടെ രണ്ടംഗസംഘം കടയിലെത്തുകയും കടയുടെ സീലിംഗും മറ്റും അടിച്ചു തകര്‍ക്കുകയുമായിരുന്നു. കടയുടമ മൂസയുടെ മകന് ഷെരീഫിനും സുഹൃത്ത് അനിലിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇരുവരെയും മംഗല്‍പ്പാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Uppala, Attack, Shop, Hospital