കടകള്‍ തകര്‍ത്തതിന് 50 പേര്‍ക്കെതിരെ കേസ്; രണ്ട് പേര്‍ കസ്റ്റഡിയില്‍
Apr 2, 2012, 11:16 IST
കാസര്‍കോട്: കാസര്‍കോട്ട് കടകള്‍ തകര്‍ത്ത സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ടൗണിലെ ബ്രൈഡ് വെഡിംഗ് സെന്റര്‍ കല്ലെറിഞ്ഞ് തകര്‍ത്ത് 20,000 രൂപ നഷ്ടം വരുത്തിയതില്‍ കടയുടമ നെല്ലിക്കുന്ന് ബീച്ച്‌റോഡിലെ എ.കെ.മന്‍സിലില്‍ എ.കെ.അബൂബക്കറിന്റെ പരാതിയില്‍ അടുക്കത്ത് ബയല്‍ ബീച്ചിലെ സതീഷ്(31), അടുക്കത്ത് ബയലിലെ കെ.സജിത്ത്(28) തുടങ്ങി 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ച്ച് 31ന് പുലര്‍ച്ചെയാണ് കടയ്ക്ക് നേരെ അക്രമം നടത്തിയത്. തൊട്ടടുത്ത ബ്രാന്റ്‌സില്‍ക്ക് റെഡിമെയ്ഡ് കട കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കട തകര്‍ത്തതില്‍ 25,000 രൂപയുടെ നഷ്ടം സംഭവിച്ചു. 31ന് പുലര്‍ച്ചെയാണ് കടയ്ക്ക് നേരെ അക്രമം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Keywords: Kasaragod, case, Shop, Custody