തൃക്കരിപ്പൂരില്‍ കട അടിച്ചു തകര്‍ത്തു
Apr 13, 2012, 05:00 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് മുന്നിലെ അനാദിക്കട ഒരു സംഘം അടിച്ച് തകര്‍ത്ത് കടയുടമയെ കയ്യേറ്റം ചെയ്തു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൊയോങ്കരയിലെ പി രാജീവനെയാണ് കയ്യേറ്റം ചെയ്തത്. കടയിലെ സാധനങ്ങള്‍ നശിപ്പിച്ച സംഘം സമീപത്തെ വ്യാപാരികളേയും ഭീഷണിപ്പെടുത്തി. ചന്തേര പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കി. അക്രമികള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണെന്ന് കടയുടമ പരാതിപ്പെ ട്ടു.
Keywords: Kasaragod, Trikaripur, Shop, Attack