city-gold-ad-for-blogger

ഉപ്പള വെടിവെപ്പില്‍ ദുരൂഹത തുടരുന്നു; ബാലസ്റ്റിക് വിദഗ്ദര്‍ പരിശോധന നടത്തി

കാസര്‍കോട്: (www.kasargodvartha.com 13.01.2016) ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ശത്രുത മൂലം ഇരുവിഭാഗവും പരസ്പരം വെടിവെപ്പ് നടത്തിയ സംഭവവത്തില്‍ ബാലസ്റ്റിക് വിദഗ്ധര്‍ പരിശോധന നടത്തി. ഉപ്പളയിലെ കാലിയാ റഫീഖിന്റെ ആള്‍ട്ടോ കാര്‍, കസായി അലിയുടെ ബോലേറോ ജീപ്പ് എന്നീ വാഹനങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു.

കാലിയാ റഫീഖ് തന്റെ മജലിലെ ബന്ധു വീട്ടിലേക്ക് വാഗണ്‍ ആര്‍ കാറില്‍ പോകുമ്പോള്‍ ബോലെറോ ജീപ്പില്‍ എത്തിയ കസായി അലിയും സംഘവും വെടി വെക്കുകയായിരുന്നുവെന്നാണ് കാലിയാ റഫീഖ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ തന്റെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ ഒരു അജ്ഞാതന്‍ മുഖംമൂടി അണിഞ്ഞെത്തിയെന്ന വിവരമറിഞ്ഞു ബന്ധുവായ സാഹിറിനോപ്പം എത്തിയ തനിക്ക് നേരെ കാലിയാ റഫീഖ് വെടി ഉതിര്‍ക്കുകയായിരുന്നുവെന്നാണ് കസായി അലി മൊഴി നല്‍കിയത്. വെടിവെപ്പ് സംഭവത്തെ തുടര്‍ന്ന് അന്ന് രാത്രി തന്നെ ഇരു വാഹനങ്ങളും മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ ഇരുവരുടെയും പരാതിയില്‍ വധശ്രമം, ആയുധ നിരോധന നിയമം എന്നീ വകുപ്പ് പ്രകാരം രണ്ടുപേര്‍ക്കും കേസെടുത്തിരുന്നു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

ബാലസ്റ്റിക് വിദഗ്ദരായ  ശ്രീജ.കെ.പി, തിബേഷ്, കുമ്പള സി.ഐ ടി.കെ സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ നല്‍കിയ മൊഴിയില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പ് ഗുണ്ടാനേതാക്കള്‍ തമ്മിലുള്ള ഒത്തുകളി നാടകമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കൊലക്കേസുകളടക്കം 23 കേസുകളില്‍ പ്രതിയായ കാലിയാ റഫീഖിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കാപ്പ ചുമത്തിയിരുന്നു.
ഉപ്പള വെടിവെപ്പില്‍ ദുരൂഹത തുടരുന്നു; ബാലസ്റ്റിക് വിദഗ്ദര്‍ പരിശോധന നടത്തി

Keywords:  Uppala, Forensic-enquiry, kasaragod, Criminal-gang.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia