കത്തിക്കുന്നത് ഒരു ബള്‍ബ്; അബ്ദുല്ലയ്ക്ക് 9,500 രൂപയുടെ ഷോക്ക്
Aug 16, 2012, 16:23 IST
കാസര്‍കോട്: തളങ്കര ഗസാലി നഗര്‍ പട്ടേല്‍ റോഡിലെ എം.ജി. അബ്ദുല്ലയുടെ വീട്ടില്‍ ആകെ കത്തിക്കുന്നത് ഒരു ബള്‍ബ് മാത്രമാണ്. ഇദ്ദേഹത്തിന് ഈ മാസത്തെ കറണ്ട് ബില്ല് ലഭിച്ചതാകട്ടെ 9,453 രൂപയുടേയും. ബില്ല് കിട്ടിയതിന്റെ ഷോക്കില്‍ നിന്നും ഇനിയും അബ്ദുല്ല മോചിതനായിട്ടില്ല.
ഇദ്ദേഹത്തിന്റെ മരിച്ചുപോയ സഹോദരന് മുഹമ്മദിന്റെ പേരിലുള്ള 8777 കണ്‍സ്യൂമര്‍ നമ്പറില്‍ പെട്ട വീടിനാണ് ഇത്രയും വലിയ തുകയുടെ കറണ്ട് ബില്ല് ലഭിച്ചത്. അവിവാഹിതനായ അബ്ദുല്ലയും സഹോദരിയുമായിരുന്നു ഈ വീട്ടില്‍ താമസം. ഒരു മാസം മുമ്പ് സഹോദരി മരിച്ചതിന്റെ ഷോക്കില്‍ നിന്നും മുക്തനാകുന്നതിനു മുമ്പാണ് അബ്ദുല്ലയ്ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഷോക്ക് ലഭിച്ചത്.
സാധാരണ 85 രൂപയുടെ മിനിമം ചാര്‍ജിനുള്ള ബില്ലാണ് ലഭിച്ച് കൊണ്ടിരുന്നത്. ഇരുപത് യൂനിറ്റിന് താഴെ പോലും ഉപഭോഗം ഇതിനു മുമ്പുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ 1814 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. നിത്യവൃത്തിക്ക് പോലും വഴിയില്ലാത്ത അവസ്ഥയില്‍ കൈയ്യില്‍ കിട്ടിയ ബില്ല് നോക്കി കണ്ണീര് വാര്‍ക്കുകയാണ് ഏകനായ അബ്ദുല്ല.
ഒരാള്‍ മാത്രം താമസിക്കുന്ന ഈ വീട്ടില്‍ എങ്ങനെ ഇത്രയും വലിയ തുകയുടെ ബില്ല് നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ അധികൃതര്‍ക്ക് ഉത്തരമില്ല. മീറ്ററിന് സംഭവിച്ച തകരാറായിരിക്കാം ഇതിന് കാരണമെന്നാണ് അനുമാനിക്കുന്നത്. മീറ്റര്‍ പതുക്കെയാണ് നടക്കുന്നതെന്ന് മീറ്റര്‍ റീഡര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മീറ്റര്‍ പതുക്കെ നടന്നാല്‍ ബില്ല് കൂടുമെന്നുള്ള കണ്ടെത്തലാണ് മഹാശ്ചര്യം.

Keywords: Shock, Electricity, Kasaragod, Bill, Thalangara, Gazali Nagar, Kerala