വീട്ടിലെ മീറ്റര്‍ മിന്നല്‍ വേഗത്തില്‍ ഓടിയപ്പോള്‍ ഇസ്മാഈലിന് ലഭിച്ചത് ഷോക്കടിക്കുന്ന ബില്‍
Apr 9, 2013, 19:26 IST
കാസര്‍കോട്: വൈദ്യുതി മീറ്റര്‍ ഞൊടിയിട കൊണ്ട് യൂണിറ്റുകള്‍ ഓടി നീക്കിയപ്പോള്‍ ചൗക്കി അര്‍ജാല്‍ റോഡിലെ കെ.എ ഇസ്മാഈലിന്റെ വീട്ടിലെ ഒരു മാസത്തെ ബില്‍ 52,975 രൂപ. ഒരു മാസം മുമ്പ് മീറ്ററില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ വൈദ്യുതി മീറ്റര്‍ മരണ ഓട്ടത്തിലായിരുന്നു. കണ്ടിരിക്കെ യൂണിറ്റുകള്‍ മാറി മറഞ്ഞു. സംഭവം ഇസ്മാഈല്‍ വൈദ്യുതി ഓഫീസില്‍ അറിയിച്ചു.
പരാതി സ്വീകരിക്കണമെങ്കില്‍ 110 രൂപ അടക്കണമെന്ന് അവിടെ നിന്നും നിര്‍ദേശം കിട്ടിയതിനാല്‍ പണം അടച്ച് രസീതിയും വാങ്ങി. വീട്ടിലെത്തിയപ്പോഴും മീറ്റര്‍ ഓട്ടത്തില്‍ തന്നെയായിരുന്നു. അതിന് ശേഷം ഒരു മാസം പിന്നിട്ടെങ്കിലും മീറ്റര്‍ നന്നാക്കാന്‍ നടപടിയുണ്ടായില്ല. പിന്നീട് എത്തുന്നത് ഇസ്മാഈലിനെയും വീട്ടുകാരെയും ഷോക്കടിപ്പിക്കുന്ന 52,975 രൂപയുടെ ബില്ലായിരുന്നു.
ശരാശരി 400 രൂപ ബില്ല് അടക്കുന്ന സ്ഥാനത്താണ് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്. ഇസ്മാഈല്‍ ബില്ല് വാങ്ങാന്‍ കൂട്ടാക്കാത്തതിനെതുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ബില്‍ തുക 510 രൂപയായി കുറച്ച് അദ്ദേഹത്തോട് ഉദാരത കാട്ടുകയും ചെയ്തു. മാര്‍ച് 12 നാണ് മീറ്ററിന്റെ ക്രമാതീതമായ ഓട്ടം തുടങ്ങിയത്.
ഇതു സംബന്ധിച്ച് യഥാസമയം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കാത്തതാണ് ഷോക്കടിപ്പിക്കുന്ന ബില്‍ വരാന്‍ ഇടയാക്കിയതെന്ന് ഇസ്മാഈല്‍ പരാതിപ്പെട്ടു. ഇനി അടുത്ത മാസം വരുന്ന ബില്‍ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇസ്മാഈലിന്റെ വീട്ടുകാര്‍.
പരാതി സ്വീകരിക്കണമെങ്കില്‍ 110 രൂപ അടക്കണമെന്ന് അവിടെ നിന്നും നിര്‍ദേശം കിട്ടിയതിനാല്‍ പണം അടച്ച് രസീതിയും വാങ്ങി. വീട്ടിലെത്തിയപ്പോഴും മീറ്റര്‍ ഓട്ടത്തില്‍ തന്നെയായിരുന്നു. അതിന് ശേഷം ഒരു മാസം പിന്നിട്ടെങ്കിലും മീറ്റര്‍ നന്നാക്കാന്‍ നടപടിയുണ്ടായില്ല. പിന്നീട് എത്തുന്നത് ഇസ്മാഈലിനെയും വീട്ടുകാരെയും ഷോക്കടിപ്പിക്കുന്ന 52,975 രൂപയുടെ ബില്ലായിരുന്നു.

ഇതു സംബന്ധിച്ച് യഥാസമയം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കാത്തതാണ് ഷോക്കടിപ്പിക്കുന്ന ബില്‍ വരാന്‍ ഇടയാക്കിയതെന്ന് ഇസ്മാഈല്‍ പരാതിപ്പെട്ടു. ഇനി അടുത്ത മാസം വരുന്ന ബില്‍ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇസ്മാഈലിന്റെ വീട്ടുകാര്‍.
Keywords: Electricity, House, Shock, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.