പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്
Apr 26, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2016) പരിശീലനത്തില്‍ പങ്കെടുക്കാത്ത 47 ഉദ്യോഗസ്ഥര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2016 ന്റെ ഭാഗമായി ഈ മാസം 18 മുതല്‍ 21 വരെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കിയ പരിശീലനം നല്‍കിയിരുന്നു.
പരിശീലനത്തില്‍ അനധികൃതമായി പങ്കെടുക്കാതിരുന്ന 47 ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യനിയമമനുസരിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
Keywords: Kasaragod, Election 2016, Practice-Camp, District Collector, Officials, Notice.

Keywords: Kasaragod, Election 2016, Practice-Camp, District Collector, Officials, Notice.