കേരളത്തില്‍ വിജയിക്കുന്ന പദ്ധതി വയലും വീടും പരിപാടി: പി.കെ. ഗോപി
May 5, 2012, 12:16 IST
രാവണീശ്വരം: കേരളത്തില്‍ ഭംഗിയായി വിജയിക്കുന്ന പദ്ധതി ആകാശവാണിയില്‍ നടത്തിയിരുന്ന വയലും വീടും പരിപാടിയാണെന്ന് കവിയും ഗാന രചയിതാവുമായ പി.കെ.ഗോപി. വയലുകളെല്ലാം വീടാക്കിമാറ്റുകയെന്ന നിലയിലേക്ക് മാറ്റിയാണ് ഇത് നടപ്പകുന്നതെന്ന് മാത്രം. രാവണീശ്വരം ശോഭന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ടസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ ഗന്ധവും മനസിന്റെ താളവും നിലനില്‍ക്കുന്ന ഇടങ്ങളില്‍ മാത്രമേ നന്‍മകള്‍ ഉള്ളൂ. അത്തരം സാംസ്‌കാരിക കൂട്ടായ്മകള്‍ സമൂഹത്തിന് ആവശ്യമാണെന്നം അദ്ദേഹം പറഞ്ഞു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രചിച്ച ഒതുക്ക്-രാവണീശ്വരത്തിന്റെ ചരിത്രം കണ്ണൂര്‍ സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍ ഡോ. സി.ബാലന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
രവീന്ദ്രന്‍ രാവണേശ്വരം പുസ്തകം പരിചയപ്പെടുത്തി. അഡ്വ.ടി.കെ. സുധാകന്‍, രാധാകൃഷണന്‍ പെരുമ്പള, കഥാകൃത്ത് ഗോവിന്ദന്‍ രാവണീശ്വരം എന്നിവര്‍ പ്രസംഗിച്ചു. കെ.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കരുണാകരന്‍ കുന്നത്ത് സ്വാഗതവും പ്രകാശന്‍ പള്ളിക്കാപ്പില്‍ നന്ദിയും പറഞ്ഞു. അഞ്ചുമാസമായി നടവരുന്ന വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച സമാപിക്കും സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാടകവും നൃത്ത പരിപാടികളും അരങ്ങേറും.

Keywords: Kasaragod, Nileshwaram, Ravaneshwaram, P.K Gopi.