ശിവപ്പ നായിക്കിന്റെ കൊല സിനിമാസ്റ്റൈലില്‍; 5 പ്രതികള്‍ അറസ്റ്റില്‍
May 23, 2013, 11:45 IST
മുള്ളേരിയ : അഡൂര്‍ മല്ലംപാറ ചാമക്കൊച്ചിയിലെ ശിവപ്പ നായിക്കിന്റെ (35) മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ അഞ്ചു പ്രതികളെ ആദൂര്‍ സി.ഐ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 23 ന് ഉച്ചയ്ക്കാണ് ശിവപ്പ നായിക്കിനെ മല്ലംപാറയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മല്ലംപാറ ചാമക്കൊച്ചിയിലെ സോമ ശേഖരന്‍ (26), എം ജനാര്‍ദന്‍ (28), എം. സുബ്ബറായ (38), വെങ്കപ്പ (32), എം. സീതാരാമ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച കാസര്‍കോട് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.
ശിവപ്പ നായിക്കിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചും പുനരന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കള്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 22 ന് രാത്രി നാട്ടിലെ ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ശിവപ്പ നായിക്കിനെ പിറ്റേന്ന് ഉച്ചയ്ക്കാണ് വഴിവക്കിലെ 12 മീറ്ററോളം ആഴവും ഒരടിയോളം വെള്ളവുമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യം അപകടമരണമാണെന്ന് കരുതിയിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരിക്കുന്നതിന് മുമ്പ് ശിവപ്പ നായിക്കിന് മര്‍ദനമേറ്റിരുന്നതായും കഴുത്തിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും കണ്ടെത്തി. ഇതാണ് മരണത്തില്‍ സംശയം ബലപ്പെട്ടത്.
സംഭവം സംബന്ധിച്ച് സി.ഐ. പറയുന്നത് ഇങ്ങനെ: പ്രതികളില്‍ ഒരാളായ സോമശേഖരനും ശിവപ്പയും തമ്മില്‍ നേരത്തെ വഴിത്തര്‍ക്കത്തെ ചൊല്ലി വൈരാഗ്യമുണ്ടായിരുന്നു. ശിവപ്പ നായിക്കിനെ മരിച്ച നിലയില്‍ കാണുന്നതിന്റെ തലേന്ന് രാത്രി ശിവപ്പ നായിക്കും പ്രതികളും തമ്മില്‍ വഴിയില്‍ വെച്ച് കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ശിവപ്പ നായിക്കിനെ മര്‍ദിക്കുകയും കഴുത്തില്‍ തോര്‍ത്ത് മുണ്ടിട്ട് മുറുക്കുകയും ചെയ്തു. അവശനായി ബോധം നഷ്ടപ്പെട്ട ശിവപ്പ നായിക്കിനെ അക്രമികള്‍ താങ്ങിക്കൊണ്ടു പോയി 600 മീറ്റര്‍ അകലെ വഴിയോരത്തെ കുളത്തില്‍ കൊണ്ടിട്ടു.
അതിന് ശേഷം ഇയാളുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് മരണം ഉറപ്പ് വരുത്തുകയും ചെയ്തു. പിന്നീട് കുളത്തിലേക്ക് വഴുതി വീണതാണെന്ന് വരുത്താന്‍ കുളക്കരയിലെ മണ്ണ് അടര്‍ത്തുകയും ശിവപ്പ നായിക്കിന്റെ കൈകളില്‍ ഇലകളും പുല്ലും പിടിപ്പിക്കുകയും ചെയ്തു- സി.ഐ പറഞ്ഞു. പ്രതികളെ ബുധനാഴ്ച അവരവരുടെ വീടുകളില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സി.ഐക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാലന്‍, കെ. ഉണ്ണികൃഷ്ണന്‍, സന്തോഷ് ടോണ്‍ എന്നിവരും ഉണ്ടായിരുന്നു.
Related News: സുഹൃത്തിനെ കാണാന്‍ പോയ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍
Keywords: Arrest, Accuse, Murder, Police, Attack, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.