city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശിഹാബ് തങ്ങള്‍ സമാ­ശ്വാസ പദ്ധതി ഈ വര്‍ഷവും നട­പ്പി­ലാക്കും: മുസ്‌ലിം ലീഗ്

ശിഹാബ് തങ്ങള്‍ സമാ­ശ്വാസ പദ്ധതി ഈ വര്‍ഷവും നട­പ്പി­ലാക്കും: മുസ്‌ലിം ലീഗ്
കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മി­റ്റി­യുടെ ശിഹാബ് തങ്ങള്‍ സമാ­ശ്വാസ പദ്ധതി ഈ വര്‍ഷവും നട­പ്പി­ലാ­ക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മി­റ്റി­യോഗം തീരു­മാ­നി­ച്ചു. പദ്ധതി വിജ­യി­പ്പി­ക്കാന്‍ യോഗം കീഴ് ഘട­ക­ങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. റമ­സാ­നില്‍ മുസ്‌ലിം­ലീഗ് നട­ത്തുന്ന റിലീഫ് പ്രവര്‍ത്ത­ന­ത്തിന് മേല്‍നോട്ടം വഹി­ക്കാന്‍ താഴെ പറ­യു­ന്ന­വരെ ചുമ­ത­ല­പ്പെ­ടു­ത്തി. മഞ്ചേ­ശ്വരം- എ.­അ­ബ്­ദുര്‍ റഹ്മാന്‍, കാസര്‍കോട്- പി. മുഹ­മ്മ­ദ്കുഞ്ഞി മാസ്റ്റര്‍, ഉദുമ - കെ.­എം.­ശം­സു­ദ്ദീന്‍, കാഞ്ഞ­ങ്ങാട് -കല്ലട്ര മാഹിന്‍ ഹാജി, തൃക്ക­രി­പ്പൂര്‍­-­എ.­ഹ­മീ­ദ്ഹാ­ജി.

പോഷക സംഘ­ടനാ നിരീ­ക്ഷ­ക­രായി മുസ്‌ലിം യൂത്ത്‌ലീഗ് -എം.­സി. ഖമ­റു­ദ്ദീന്‍, എം.­എ­സ്.­എ­ഫ്.- എ.­അ­ബ്ദുല്‍ റഹ്മാന്‍, എസ്.­ടി.­യു- എ.­ജി.­സി. ബഷീര്‍, സ്വതന്ത്ര കര്‍ഷക സംഘം - എം.­എ­ബ്ദുല്ല മുഗു, പ്രവാസി ലീഗ് - ഹനീഫ് ഹാജി പൈവ­ളിഗെ എന്നി­വ­രെയും ചന്ദ്രിക കോര്‍ഡി­നേ­റ്റ­റാ­യി കെ.­ഇ.­എ.­ബ­ക്ക­റി­നെയും ചുമ­ത­ല­പ്പെ­ടു­ത്തി.

ഹജ്ജ് പഠന ക്ലാസ്, ശിഹാബ് തങ്ങള്‍, സി.­എ­ച്ച്. അനു­സ്മ­ര­ണം, മാന­വ­മൈത്രി സംഗമം എന്നിവ സംഘ­ടി­പ്പി­ക്കു­വാന്‍ തീരു­മാ­നി­ച്ചു. വ്യവ­സായ മന്ത്രി പി.­കെ.­കു­ഞ്ഞാ­ലി­ക്കുട്ടി യോഗം ഉദ്ഘാ­ടനം ചെയ്തു. 

പ്രസി­ഡണ്ട് ചെര്‍ക്കളം അ­ബ്­ദുല്ല അദ്ധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്ര­ട്ടറി എം.­സി.­ഖ­മ­റു­ദ്ദീന്‍ സ്വാഗതം പറ­ഞ്ഞു. സംസ്ഥാന വൈസ് പ്രസി­ഡണ്ട് സി.­ടി.­അ­ഹ­മ്മ­ദ­ലി, സെക്ര­ട്ട­റി­യേ­റ്റ് മെമ്പര്‍ ഹമീ­ദലി ഷംനാ­ട്, എം.­എല്‍.­എ­മാ­രായ എന്‍.­എ.­നെ­ല്ലി­ക്കു­ന്ന്, പി.­ബി.­അ­ബ്ദുല്‍ റസാ­ഖ്, മുസ്‌ലിം ലീഗ് ജില്ലാ ഭാര­വാ­ഹി­ക­ളായ എ.­അ­ബ്­ദുര്‍ റ­ഹ്മാന്‍, പി.­മു­ഹ­മ്മദ് കുഞ്ഞി മാസ്റ്റര്‍, എ.­ഹ­മീദ് ഹാജി, കെ.­എം.­ഷം­സു­ദ്ദീന്‍, കെ.­ഇ.­എ.­ബ­ക്കര്‍, ഹനീഫ ഹാജി പൈവ­ളി­ഗെ, എം.­അ­ബ്ദുല്ല മുഗു, എ.­ജി.­സി.­ബ­ഷീര്‍, യു.­എ.ഇ കെ.­എം.­സി.സി വൈസ് പ്രസി­ഡണ്ട് യഹ്‌യ തള­ങ്ക­ര, നിയോ­ജക മണ്ഡലം പ്രസി­ഡണ്ട് സെക്ര­ട്ട­റി­മാ­രായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എ.­എ.­ജ­ലീല്‍, ബഷീര്‍ വെള്ളി­ക്കോ­ത്ത്, വി.­കെ.­ബാ­വ പ്രസം­ഗി­ച്ചു.

Kywords: Kasaragod, Muslim League, Shihab Thangal, Ramzan, IUML, Uduma, Manjeshwaram, Kanhangad, Uduma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia