city-gold-ad-for-blogger

ദുബൈ ഉദുമ മണ്ഡലം കെ എം സി സി ശിഹാബ് തങ്ങള്‍ ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: (www.kasargodvartha.com 22.04.2017) ഉദുമ മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന 'ശിഹാബ് തങ്ങള്‍ ദാഹജലം' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ചട്ടഞ്ചാല്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ നിര്‍വഹിച്ചു.

പ്രസിഡണ്ട് മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഉദുമ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ചട്ടഞ്ചാല്‍ പിഎച്ച്‌സി സുപ്രണ്ട് ഡോ. സി ഖാദര്‍, കെ എം സി സി നേതാക്കളായ മുനീര്‍ ചെര്‍ക്കള, നൗഫല്‍ മാങ്ങാടന്‍, സിദ്ദീഖ് ആലംപാടി, ഹക്കീര്‍ ചെരുമ്പ, വാര്‍ഡ് മെമ്പര്‍ അജന പവിത്രന്‍, കാസ്മി അബ്ദുല്ല, ടി ഡി ഉമ്മര്‍, മുസ്തഫ മച്ചിനടുക്കം, അബൂബക്കര്‍ കണ്ടത്തില്‍, ടി ഡി ലത്തീഫ്, യാസര്‍ അറഫാത്ത് സംബന്ധിച്ചു.
ദുബൈ ഉദുമ മണ്ഡലം കെ എം സി സി ശിഹാബ് തങ്ങള്‍ ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു

ഉദുമ മണ്ഡലം പരിധിയിലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികളും കൂടെയുള്ളവരും ശുദ്ധമായ കുടിവെള്ളത്തിന് വേണ്ടി പരക്കം പായേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരമായാണ് പദ്ധതി നടപ്പിലാക്കിയത്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടര്‍ കൂളറുകള്‍ സ്ഥാപിച്ചതോടെ പൊള്ളുന്ന വേനലില്‍ ഇവിടെയെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും വലിയൊരു ആശ്വാസമായിത്തീരും.

ദുബൈ ഉദുമ മണ്ഡലം കെ എം സി സി ശിഹാബ് തങ്ങള്‍ ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chattanchal, Kasaragod, Kerala, News, Uduma, KMCC-Udma, Shihab thangal, Drinking water, Inauguration, Shihab Thangal drinking water project inaugurated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia