city-gold-ad-for-blogger

മുസ്‌ലിം ലീഗ് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം വ്യാഴാഴ്ച

മുസ്‌ലിം ലീഗ് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം വ്യാഴാഴ്ച
കുണിയ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി അവശതഅനുഭവിക്കുന്ന ജനങ്ങളുടെ കൈതാങ്ങിനായി കുണിയ ശാഖ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി വാങ്ങുന്ന ആംബലന്‍സിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രണ്ട് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വി.അബ്ദുല്ല അദ്ധ്യക്ഷത വഹിക്കും. പൊതുപ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഇബ്രാഹിം കുണിയയെ ആദരിക്കും.
കുണിയ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും നൂറു മേനിവിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിജയശില്പികളായ അദ്ധ്യാപകര്‍ക്കുമുള്ള അവാര്‍ഡ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള വിതരണം ചെയ്യും. എം.എല്‍.എമാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന് മുഖ്യാതിഥികളായിരിക്കും. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കരിം കുണിയ ആംബുലന്‍സ് പദ്ധതി വിശദീകരണം നടത്തും.
കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.ഇ.എ.ബക്കര്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രാജന്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ കെ.ബി.എം ഷെരീഫ് പ്രസംഗിക്കും.

Keywords: Muslim League, Ambulance, Shihab Thangal, service, Kasaragod, Kuniya, Kanhangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia