Appointment | ഷെറിമോള്‍ ജോസിനെ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീ.ഗവ.പ്ലീഡറായി നിയമിച്ചു
● മൂന്നുദിവസം പോക്‌സോ കോടതിയിലും മൂന്നു ദിവസം അഡീ.സെഷന്‍സ് കോടതിയിലുമാണ് ഇവര്‍ ഹാജരാകുക.
● കോടതിയില്‍ ഗവ.പ്ലീഡറെ നിയമിക്കാന്‍ തയ്യാറാകാത്തതിനാല്‍ പ്രവര്‍ത്തനം നീണ്ടുപോകുകയായിരുന്നു.
● അതിവേഗ പോക്‌സോ കോടതിയില്‍ മികച്ച നിലയില്‍ കേസുകള്‍ കൈകാര്യം ചെയ്ത് പേരെടുത്ത അഭിഭാഷകയാണ് ഷെറിമോള്‍.
തളിപ്പറമ്പ്: (KasargodVartha) പ്രമുഖ അഭിഭാഷകയും തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ഷെറിമോള്‍ ജോസിനെ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീ.ഗവ.പ്ലീഡറായി നിയമിച്ചു.
മൂന്നുദിവസം പോക്‌സോ കോടതിയിലും മൂന്നു ദിവസം അഡീ.സെഷന്‍സ് കോടതിയിലുമാണ് ഇവര്‍ ഹാജരാകുക.
2014 മുതലുള്ള കൊലപാതക കേസുകള്‍ കെട്ടിക്കിടക്കുന്ന അഡീ.സെഷ. കോടതിയില്‍ ഗവ.പ്ലീഡറെ നിയമിക്കാന്‍ തയ്യാറാകാത്തതിനാല്‍ പ്രവര്‍ത്തനം നീണ്ടുപോകുകയായിരുന്നു.
ബാര്‍ അസോസിയേഷന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഷെറിമോള്‍ ജോസിനെ ഇപ്പോള്‍ താല്‍ക്കാലിക ചുമതലയില്‍ നിയമിച്ചിരിക്കുന്നത്.
അതിവേഗ പോക്‌സോ കോടതിയില്‍ മികച്ച നിലയില്‍ കേസുകള്‍ കൈകാര്യം ചെയ്ത് പേരെടുത്ത അഭിഭാഷകയാണ് ഷെറിമോള്‍.
ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ അഡീ.സെഷന്‍സ് കോടതിയില്‍ സ്ഥിരം ഗവ.പ്ലീഡറുടെ നിയമനം നടത്താതിരുന്നത്.
#SherimolJose #GovernmentPleader #LegalAppointment #POCSO #Thaliparamba #Kerala