നിര്‍ധന കുടുംബത്തിന്റെ ഓല ഷെഡ്ഡ് അടിച്ചുതകര്‍ത്തു
May 23, 2012, 16:07 IST

നീലേശ്വരം: റവന്യൂവകുപ്പ് അധികൃതരുടെ കനിവില്‍ കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ കയനിയിലെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന പെരിയ സ്വദേശി സുകുമാരന്റെ ഓല ഷെഡ്ഡ് അടിച്ചുതകര്‍ത്തു.
പെരിയയില്‍ കൂലിവേലചെയ്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന സുകുമാരന്റെ മകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയാണ്. സര്‍ക്കാരിന്റെ ആനൂകൂല്യങ്ങള്‍ ഈ കുട്ടിക്ക് ലഭിക്കുന്നുണ്ട്. സ്വന്തമായി വീടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട റവന്യൂവകുപ്പ് അധികൃതര്‍ കയനിയിലെ പുറമ്പോക്ക് ഭൂമിയില്‍ ഷെഡ്ഡ് പണിത് കഴിയാന്‍ സുകുമാരന് അനുമതി നല്‍കിയിരുന്നു. ഈ സ്ഥലം പതിച്ചുനല്‍കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. ചൊവ്വാഴ്ച രാത്രി കയനി സ്വദേശിയായ ഗംഗാധരന്‍ ഇവിടെ എത്തുകയും ഷെഡ്ഡ് പാടെ അടിച്ച് തകര്‍ക്കുകയുമായിരുന്നു.
Keywords: Shed collapse, Nileshwaram, Kanhangad, Kasaragod